ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മദ്യക്കമ്പനിയായ ഡിയാജിയോ ജീവനക്കാർക്ക് 26 മാസത്തെ പ്രസവാവധി അനുവദിച്ചു. വാടക ഗർഭധാരണം, ദത്തെടുക്കൽ തുടങ്ങിയവക്കും അവധി ബാധകമാണ്. 

ജൂലായ് 30ന് പ്രാബല്യത്തിൽവന്ന നയപ്രകാരം പുരുഷനും സ്ത്രീക്കും രക്ഷാകർതൃ അവധി ലഭിക്കും. കുട്ടി ജനിച്ച് 12 മാസത്തിനുള്ളിൽ എപ്പോൾവേണമെങ്കിലും അവധി പ്രയോജനപ്പെടുത്താം. ധത്തെടുത്തവർക്കും ഇത് ബാധകമാണ്. 

ജീവിതം സുഗമമാക്കാനുദ്ദേശിച്ചാണ് ഫാമിലി ലീവ് പോളിസിയിൽ മാറ്റംവരുത്തിയതെന്ന് ഡിയാജിയോ ഇന്ത്യ അധികൃതർ വ്യക്തമാക്കി. മറ്റ് ചില കമ്പനികളും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവധിനയം പ്രഖ്യാപിച്ചിരുന്നു. 

ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയായി സൊമാറ്റോ 2019ൽ പുരുഷന്മാർക്കും സ്തീകൾക്കും 26 ആഴ്ച ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചിരുന്നു.