കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് (പഴയ കാത്തലിക് സിറിയന്‍ ബാങ്ക്) നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 68.9 കോടി രൂപ അറ്റാദായം നേടി.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 24.6 കോടിയായിരുന്നു. 179.8 ശതമാനമാണ് വര്‍ധന. സ്വര്‍ണപ്പണയ വിഭാഗത്തില്‍ 4,949 കോടി രൂപയുടെ ബിസിനസാണ് രണ്ടാം പാദത്തിലുണ്ടായത്.

ശതാബ്ദി വര്‍ഷത്തില്‍ നൂറു കോടിയിലേറെ രൂപയുടെ അര്‍ധ വാര്‍ഷിക ലാഭം നേടിയതായി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സി.വി.ആര്‍. രാജേന്ദ്രന്‍ അറിയിച്ചു. നിക്ഷേപങ്ങളിലും വായ്പകളിലും 10 ശതമാനത്തിലേറെ വളര്‍ച്ച നേടിയതായും അദ്ദേഹം അറിയിച്ചു.