കോട്ടയം: ബേക്കർ ജങ്‌ഷനിൽ സി.എസ്.ഐ. കോംപ്ലക്‌സിന്റെ താഴത്തെ നിലയിലേക്ക് മാറ്റിസ്ഥാപിച്ച ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖ പ്രവർത്തനം തുടങ്ങി. ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എ.എസ്.രാജീവ് ഉദ്ഘാടനംചെയ്തു.

എറണാകുളം സോണൽ മാനേജർ വി.അരുൺ, ബേക്കർ ബിൽഡിങ്‌സ് മാനേജർ ഫാ. രാജു ജേക്കബ്, ബ്രാഞ്ച് മാനേജർ ജി.അഞ്ജു എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്ത് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 23 ശാഖകളും 14 എ.ടി.എമ്മുകളുമുണ്ട്. കോട്ടയം ബ്രാഞ്ച് ഫോൺ: 9361189689.