
94 കോടി ഡോളറാണ് (ഏതാണ്ട് 6,300 കോടി രൂപ) പിഴ ചുമത്തിയിരിക്കുന്നത്. മോഷണം നടത്തിയതിനാണ് ഇതില്‍ 24 കോടി ഡോളര്‍ നല്‍കേണ്ടത്. നഷ്ടപരിഹാരമായാണ് 70 കോടി ഡോളര്‍. ടി.സി.എസ്സിന്റെ ഇന്ത്യയിലേയും അമേരിക്കയിലേയും ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ 6,477 രേഖകളാണ് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്തത്.
എപ്പിക് സിസ്റ്റവുമായുള്ള ധാരണയില്‍ നിയമ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ടി.സി.എസ്. അറിയിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും കമ്പനി വ്യക്തമാക്കി.