രാജ്യത്തെ പ്രമുഖ മരുന്ന് വിതരണക്കാരായ അപ്പോളോ ഫാര്‍മസിയില്‍ ആമസോണ്‍ 735 കോടി രൂപ(100 മില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തിയേക്കും.

അതിവേഗംവളരുന്ന ഓണ്‍ലൈന്‍ മരുന്നുവിപണിയില്‍ റിലയന്‍സിനെയും ടാറ്റ ഗ്രൂപ്പിനെയും നേരിടാനാണ് ആമസോണിന്റെ നീക്കം. 

പ്രമുഖ ഓണ്‍ലൈന്‍ മരുന്ന് വിതരണക്കമ്പനിയായ നെറ്റ്‌മെഡ്‌സിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനിയുടെ റിലയന്‍സ് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. 

ആമസോണ്‍ നിലവില്‍ മരുന്ന് വിതരണംചെയ്യുന്നുണ്ടെങ്കിലും ശൃംഖല ശക്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, ഇടപാടിനെക്കുറിച്ച പ്രതികരിക്കാന്‍ ആമസോണോ  അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പോ തയ്യാറായിട്ടില്ല.

Amazon is reportedly eyeing a $100 million investment in the Apollo Pharmacy