-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ഡോട്ട്‌കോം ഭാരതി എയര്‍ടെല്ലില്‍ 200 കോടി ഡോളര്‍(15,105 കോടി രൂപ) നിക്ഷേപം നടത്തിയേക്കും. 

വളര്‍ന്നുവരുന്ന രാജ്യത്തെ ഡിജിറ്റല്‍ ഇക്കോണമിയെ ലക്ഷ്യമിട്ടാണ് യുഎസ് ടെക് ഭീമന്റെ വരവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഭാരതി എയര്‍ടെലിന്റെ നിലവിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോള്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തില്‍ അഞ്ചുശതമാനം വിഹിതമാകും ആമസോണിന് ലഭിക്കുക. രാജ്യത്തെ മൂന്നാമെത്ത വലിയ ടെലികോം കമ്പനിയായ എയര്‍ടെലിന് 30 കോടി വരിക്കാരാണുള്ളത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോമില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതിനുപിന്നാലെയാണ് ഭാരതി എയര്‍ടെലില്‍ ആമസോണ്‍ പങ്കാളിയാകാനൊരുങ്ങുന്നത്. 10 ബില്യണ്‍ ഡോളറാണ് ജിയോ പ്ലാറ്റ്‌ഫോംസില്‍ വിദേശനിക്ഷേപമായെത്തിയത്.