മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാര്‍ജ് ജനുവരി ഒന്നു മുതല്‍ റിലയന്‍സ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശമനുസരിച്ചാണ് നിരക്ക് ജിയോ പിന്‍വലിക്കുന്നത്.
ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം.
നിലിവില്‍ 40.6 കോടി വരിക്കാരാണ് റിലയന്‍സ് ജിയോക്കുള്ളത്. ഒക്ടോബറില്‍മാത്രം 22 ലക്ഷം വരിക്കാരെ ചേര്‍ക്കാന്‍ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വര്‍ക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി.
All Reliance Jio voice calls to any network in India to be free