ട്രെയിനില്‍മാത്രമല്ല വിമാനത്തിലും ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്കിളവില്‍ യാത്രചെയ്യാം. 

എയര്‍ ഇന്ത്യയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ക്കുമാത്രമാണിത് ബാധകം. 60വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. 

ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയല്‍കാര്‍ഡ് ഇതിനായി കയ്യില്‍കരുതണം. വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവ ഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം. 

Air India Announces 50 Percent Concession on Airfare for Senior Citizens