ഇന്ത്യന്‍ സാരിയുടെ 100 വര്‍ഷങ്ങള്‍-ചിത്രീകരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. 1910 മുതല്‍ 2010വരെയുള്ള കാലഘട്ടത്തിലെ സാരിയുടെ പരിണാമമാണ് ചിത്രീകരിച്ചിരിക്കുന്നത്.
സാരിയുടുക്കുന്ന രീതികള്‍, നൃത്തഭാവങ്ങള്‍ എന്നിവയെല്ലാം സന്നിവേശപ്പിച്ചിരിക്കുന്നു. കാലഘട്ടത്തിന് യോജിച്ച പശ്ചാത്തല സംഗീതവും വിഡിയോ ആകര്‍ഷകമാക്കുന്നു.
2007ലെ മിസ് എര്‍ത്തും മറാഠി, ഹിന്ദി നടിയുമായ അമൃത പറ്റ്കിയുടേതാണ് അവതരണം. ശീമാട്ടി സിഇഒ ആയ ബീന കണ്ണനാണ് തുടക്കത്തിലുള്ള ശബ്ദം നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ അഡ്വര്‍ടൈസിങ് ഏജന്‍സിയിലെ ശിവകുമാര്‍ രാഘവ് ആണ് ശീമാട്ടിക്കുവേണ്ടി വീഡിയോയുടെ ആവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.