
Photo: Gettyimages
95 വര്‍ഷം നീണ്ടുനിന്ന പടയോട്ടത്തില്‍ നിലവിലെ മൂല്യമനുസരിച്ച് സ്വര്‍ണത്തില്‍നിന്ന് ലഭിച്ച വാര്‍ഷിക ആദായം(സിഎജിആര്‍*) 8.82ശതമാനം.
1925 മാര്‍ച്ച് 31ലെ 13.75 രൂപയില്‍നിന്ന് 2020 ജൂലായ് 31ലെ റെക്കോഡ് നിലവാരമായ 40,000 രൂപയില്‍ പവന്റെ വില എത്തിനില്ക്കുമ്പോള് ലഭിച്ച ആദായത്തിന്റെ കണക്കാണിത്. 2000 മാര്‍ച്ച് 31ലെ നിലവാരമായ 3212 രൂപയ്ക്ക് ഒരുപവന് സ്വര്‍ണംവാങ്ങിയിരുന്നെങ്കില്‍ 20 വര്‍ഷംപിന്നിടുമ്പോള്‍ ലഭിച്ച വാര്‍ഷികാദായം 13.46ശതമാനവുമാണ്.
2020 ജനുവരിയില്‍ 29,000 രൂപയുണ്ടായിരുന്ന വിലയാണ് ജൂലായ് അവസാനമായപ്പോള്‍ 40,000 രൂപയിലെത്തിയത്. ഏഴുമാസംകൊണ്ടുണ്ടായ വര്‍ധന 11,000 രൂപ.
ചരിത്രത്തിലാദ്യമായിട്ടാകും ഏഴുമാസംകൊണ്ട് സ്വര്‍ണവില 11,000 രൂപകൂടുന്നത്. കോവിഡ് വ്യാപനവും ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങളും ഹ്രസ്വകാലയളവിലെ ഏറ്റവുംവലിയ വിലകൂടലിന് കാരണമായി.
ആഗോള തലത്തില്‍ രാജങ്ങളുടെ സമ്പദ്ഘടനയ്ക്ക് കോവിഡ് ഉയര്‍ത്തുന്ന ഭീഷണി അതിതീവ്രവാണ്. അതുകൊണ്ടാണ് സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണത്തില്‍ പണംമുടക്കാന്‍ നിക്ഷേപകര്‍ ആവേശംകാണിക്കുന്നത്. അതേസമയം, കേന്ദ്ര ബാങ്കുകളില്‍ പലതും കയ്യില്‍ അധികമായുള്ള സ്വര്‍ണം വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
വിലയുടെ ചരിത്രം
1965 മാര്‍ച്ച് 31വരെ പവന്റെ വില 100രൂപയ്ക്കുതാഴെയായിരുന്നു. 1970ലെത്തിയപ്പോല്‍ 135 നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നു. 75ലെത്തിയപ്പോള്‍ 396 രൂപയായി. 1990കളിലാണ് വില 2,400ന് മുകളിലായത്.
2000മായപ്പോള്‍ 3,212 രൂപയിലേയ്ക്കും 2006 ആയപ്പോള്‍ 6,255 രൂപയിലേയ്ക്കും വില ഉയര്‍ന്നു. 2010ല്‍ വില 12,000 കടന്നു. 2015 ആയപ്പോള്‍ 19,000വും(വിശദമായി അറിയാന്‍ ചാര്‍ട്ട് കാണുക)
2019വരെ മാര്‍ച്ച് 31ലെ വിലയും 2020 ജനുവരിമുതല്‍ ഓരോമാസത്തെ അവസാനദിവസത്തെ വിലയുമാണ് ചാര്‍ട്ടിനായി ഉപയോഗിച്ചിട്ടുള്ളത്. *CAGR:Compounded Annual Growth Rate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..