കോവിഡ് വ്യാപനം: റബർ വിപണി അനിശ്ചിതത്വത്തിലേക്ക്


അനു വി. പൈ

തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ ആഗമനവും തീവ്രതയും വ്യാപനവും, ആഗോളതലത്തിൽ സ്വാഭാവിക റബറിന്റെ വിതരണവും ഡിമാന്റും വിലയിലെ ഏറ്റക്കുറച്ചിലുകളും, വാഹന വിൽപന, എണ്ണവിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങളും വരുംനാളുകളിൽ വിപണിയെ സ്വാധീനിക്കും.

Representative Image | Photo: PTI

കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രതിഫലനങ്ങൾ സ്വാഭാവിക റബറിന്റെ വിപണിയിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ആർഎസ്എസ് 4 ഇനം റബറിന് ആറാഴ്ചയിലെ ഏറ്റവും കുറഞ്ഞ വിലയാണു രേഖപ്പെടുത്തിയത്. കോവിഡ് 19 രോഗബാധയിലുണ്ടായ വർധനയും ഡിമാന്റ് കുറയുമോയെന്ന ആശങ്കയും വിപണിയെ ബാധിച്ചു.

വരുംനാളുകളിൽ കോവിഡ് മഹാമാരിയുടെ വ്യാപനം ഉയർത്തുന്ന ആശങ്കകളും സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ഉൽക്കണ്ഠകളും വിപണികളെ മൊത്തത്തിൽ ബാധിച്ചേക്കും. ആർഎസ്എസ് 4 ഇനം റബ്ബറിന്റെ വില കിലോവിന് 168 രൂപ എന്നത് സമീപകാലത്തെ ഏറ്റവും അനുകൂല വിലയായിത്തീരാം.

സ്വാഭാവിക റബറിന്റെ ഉൽപാദനത്തിൽ തായ്ലന്റ്, ഇന്തൊനീഷ്യ, വിയറ്റ്നാം, ചൈന, കോട് ഡി അവോയിർ എന്നീ രാജ്യങ്ങൾക്കു പിന്നിലായി ലോകത്ത് ആറാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ആഗോള ഉൽപാദനത്തിന്റെ 5.1 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാഭാവിക റബർ ഉൽപാദിപ്പിക്കുന്നത് കേരളത്തിലാണ്. ത്രിപുര, കർണാടക, ആസ്സാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊട്ടു പിന്നിലുണ്ട്. റബർ ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയ്ക്കുപിന്നിൽ രണ്ടാംസ്ഥാനത്തു നിൽക്കുന്നു. ആഗോള ഉപഭോഗത്തിന്റെ 8.4 ശതമാനം ഇന്ത്യയിലാണ്.

കോവിഡ് വ്യാപനം കാരണം ഈവർഷം റബർ ഉത്പാദനത്തിൽ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റബർ ബോർഡ് പ്രസിദ്ധീകരിച്ച 2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകളനുസരിച്ച് സ്വാഭാവിക റബറിന്റെ ഉൽപാദനത്തിൽ മുൻ വർഷത്തെയപേക്ഷിച്ച് ഏഴുശതമാനം കുറവു രേഖപ്പെടുത്തി. കൂടിയ ഉൽപാദന മാസങ്ങൾകൂടി കണക്കിലെടുത്താലും 2019-20 വർഷത്തെ ഉൽപാദനലക്ഷ്യം കൈവരിക്കുന്നകാര്യം സംശയമാണ്.

വാഹന വിൽപനയിലെ കുറവും സാമ്പത്തിക വളർച്ചയുടെ കാര്യത്തിലെ ആശങ്കകളും സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ സൊസൈറ്റി നൽകുന്ന കണക്കുകളനുസരിച്ച് 2019-20 സാമ്പത്തിക വർഷം രാജ്യത്തെ മൊത്തം വാഹന ഉൽപാദനം 14.73 ശതമാനം ഇടിഞ്ഞ് 26362282 ആയിത്തീർന്നു. യാത്രാ വാഹനങ്ങളുടെ വിൽപന 18 ശതമാനത്തോളവും കൊമേഴ്സ്യൽ വാഹനങ്ങളുടേത് 28 ശതമാനവും കുറഞ്ഞു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വിൽപനയിൽ യഥാക്രമം 9.9 ശതമാനവും 17.78 ശതമാനവും കുറവുരേഖപ്പെടുത്തി.

സ്വാഭാവിക റബർ ഉൽപാദനം 2012-13 സാമ്പത്തികവർഷം ഇന്ത്യയിൽ 9 ലക്ഷം ടൺ എന്ന സർവകാല റിക്കാർഡിലെത്തിയിരുന്നു. പിന്നീട് വിലയിലുണ്ടായ കുറവും വളരെക്കാലം താഴ്ന്ന വില തുടർന്നതും ഉൽപാദനച്ചിലവിലെ വർധനയും ഉൽപാദകരിൽ താൽപര്യരാഹിത്യം ഉണ്ടാക്കി. മറ്റു രാജ്യങ്ങളിൽ അത്യുൽപാദനമോ, മതിയായ അളവിലുള്ള ഉൽപാദനമോ നടന്നതിനാൽ ആഗോളവിപണിയിൽ ആവശ്യത്തിനു റബർ എത്തുന്നതും പ്രാദേശിക വിപണികളേക്കാൾ കുറഞ്ഞ വില നിലനിൽക്കുന്നതും കൂടിയ തോതിലുള്ള ഇറക്കുമതിയും ഇന്ത്യൻ വിപണിയെ ബാധിച്ചു.

ഇതിനുപുറമേ 2018ലെ അനുകൂലമല്ലാത്ത കാലാവസ്ഥയും ഫംഗസ് വ്യാപനവും രാജ്യത്ത് സ്വാഭാവിക റബർ ഉൽപാദനത്തെ ബാധിക്കുയുണ്ടായി. എന്നാൽ 2019-20ൽ 9.4 ശതമാനം വർധനയിൽ 7120000 ടൺ ഉൽപാദിപ്പിച്ചുകൊണ്ട് മുൻ സാമ്പത്തിക വർഷത്തെ പ്രതികൂലവളർച്ചയെ മറി കടക്കുകയും ചെയ്തു. റബർ ബോർഡിന്റെ കണ്ടെത്തൽ അനുസരിച്ച് ടാപിംഗ് നടക്കുന്ന പ്രദേശങ്ങളുടെ വിസ്തൃതിയിലുണ്ടായ 40000 ഹെക്ടറിന്റെ വർധന, ടാപിംഗ് ഇല്ലാത്ത 4000 ഹെക്ടറിലെ വിളവെടുപ്പ്, മഴ സംരക്ഷിത മേഖലയുടെവർധന, മുൻവർഷത്തെയപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥ, റബറിന്റെ താരതമ്യേന കൂടിയ വില, കേരള സർക്കാർ നൽകിയ ഉൽപാദന ആനുകൂല്യങ്ങൾ എന്നീ ഘടകങ്ങളാണ് ഉൽപാദന വർധനയിലേക്കു നയിച്ചത്.

2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ റബർ ഉപഭോഗം മുൻവർഷം ഇതേ കാലയളവിലെ 7.53 ലക്ഷം ടണ്ണിൽ നിന്ന് 6.45 ലക്ഷം ടണ്ണായി കുറഞ്ഞു. കോവിഡ് വ്യാപനവും തുടർന്ന് 2021 സാമ്പ്ത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ താൽക്കാലിക വിരാമവും സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ഗുരുതരമായി ബാധിച്ചു. എന്നാൽ, പ്രതിമാസ ഉപഭോഗത്തിന്റെ കണക്കുകൾ പരിഗണിക്കുമ്പോൾ വർഷാരംഭത്തിലെ താഴ്ചയ്ക്കുശേഷം തിരിച്ചുവരവ് ദൃശ്യമായിരുന്നു. വാഹന മേഖല വീണ്ടും ഉണരുമെന്ന പ്രതീക്ഷയാണിതിനുകാരണം. എന്നാൽ റബർ ഉൽപന്നങ്ങളുടെ മേഖലയിൽ നിന്നുള്ള കണക്കുകൾ പ്രതികൂലമായിരുന്നു.

രാജ്യം കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗവുമായി മൽപ്പിടുത്തം നടത്തുന്നതിന്റെ അനിശ്ചിതത്വം വിപണിയിൽ പ്രകടമാണ്. കൊറോണ വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ചാ വേഗത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്ന ആശങ്ക സ്വാഭാവിക റബറിന്റെ ഡിമാന്റിനെ ബാധിച്ചേക്കാം. ഉൽപാദനക്കുറവിന്റെ സീസൺ അവസാനിക്കുകയാണ്. ആപേക്ഷികമായി കൂടുതലുള്ള സ്വാഭാവിക റബറിന്റെ വിലയും ആർഐപിഎസ് പ്രകാരം കുറഞ്ഞ താങ്ങുവിലയിലുണ്ടായ വർധനയും ഉൽപാദനം വർധിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കും. ഇതിന്റെ സമ്മർദ്ദം സ്വാഭാവിക റബറിന്റെ വിലയിൽ അനുഭവപ്പെടും.

തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ ആഗമനവും തീവ്രതയും വ്യാപനവും, ആഗോളതലത്തിൽ സ്വാഭാവിക റബറിന്റെ വിതരണവും ഡിമാന്റും വിലയിലെ ഏറ്റക്കുറച്ചിലുകളും, വാഹന വിൽപന, എണ്ണവിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങളും വരുംനാളുകളിൽ വിപണിയെ സ്വാധീനിക്കും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് അനലിസ്റ്റാണ് ലേഖിക)

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented