ക്രൂഡ് ഓയില്‍ വിലയില്‍ സമ്മര്‍ദം: അനിശ്ചിതത്വം തുടരുമോ? 


ഹരീഷ് വി.റഷ്യന്‍ എണ്ണയ്‌ക്കെതിരെയുള്ള പൂര്‍ണ ഉപരോധം ആസന്നമായിരിക്കേ വിലയില്‍ അനിശ്ചിതത്വത്തിനുള്ള സാധ്യതയും ഏറുന്നു.റഷ്യയുടെ ഉല്‍പാദനം ഇടിയുകയും ഒപേക് എണ്ണയില്‍ കുറവു വരുത്തുകയും യുഎസില്‍ നിന്നുള്ള ഷേല്‍ എണ്ണയുടെ ഉല്‍പാദനം താഴുകയും ചെയ്യുന്നതോടെ ആഗോള എണ്ണ വിലയില്‍ സമ്മര്‍ദ്ദമുണ്ടാകും.

Photo: Gettyimages

മാര്‍ച്ചില്‍ 14 വര്‍ഷത്തെ ഉയരത്തിലെത്തിയ ശേഷം ക്രൂഡോയിലിന്റെ വില കുറഞ്ഞെങ്കിലും അനിശ്ചിതമായ ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം അനിശ്ചിതത്വം തുടരുകയാണ്. ഊര്‍ജ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇഐഎ യുടേയും ഒപേകിന്റേയും നിഗമനമനുസരിച്ച് ആഗോള തലത്തില്‍ എണ്ണയുടെ ഡിമാന്റ് കുറയുകയാണ്. റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അയയുന്നതും ചൈനയില്‍ നിന്നുള്ള ഡിമാന്റിനെച്ചൊല്ലിയുള്ള ഉത്ക്കണ്ഠകളും റഷ്യന്‍ എണ്ണയുടെ വില പരിമിതപ്പെടുത്താനുള്ള ജി-7 ന്റെ നീക്കവും ആഗോള എണ്ണ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

യുഎസ് കേന്ദ്രമായ ഇഐഎയുടെ നിഗനമനുസരിച്ച് 2003ലേക്കുള്ള ക്രൂഡോയിലിന്റെ പ്രതിദിന ഡിമാന്റ് 320,000 ബാരല്‍ ആയി കുറയും. പ്രതിദിനം ഉതപാദനത്തിലും 300,000 ബാരലിന്റെ കുറവു കണക്കാക്കിയിട്ടുണ്ട്. കൂടിയ വിലക്കയറ്റവും പലിശ നിരക്കു വര്‍ധനയും കാരണം അടുത്ത വര്‍ഷം എണ്ണയുടെ ഡിമാന്റില്‍ വലിയ കുറവുണ്ടാകുമെന്നാണ് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപേകിന്റേയും നിരീക്ഷണം. മാത്രമല്ല, സമീപ ഭാവിയില്‍ ആഗോള എണ്ണ ഉല്‍പാദനവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് അവര്‍ പറയുന്നത്.ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയില്‍നിന്നുള്ള ഡിമാന്റ് കുറയുമെന്ന കണക്കുകൂട്ടല്‍ ആഗോള എണ്ണ വിലയെ ബാധിച്ചിട്ടുണ്ട്. കോവിഡ്-19നെ നേരിടുന്നതില്‍ അവര്‍ ഏര്‍പ്പെടത്തിയ കര്‍ശന നിബന്ധനകള്‍ കാരണം എണ്ണയുടെ ഡിമാന്റ് വളരെ കുറഞ്ഞു. കഴിഞ്ഞ കുറേമാസങ്ങളായി ലോക്ഡൗണുകള്‍ തുടരുന്നതു കാരണം രാജ്യത്തെ ഊര്‍ജ്ജ ആവശ്യം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക മേഖലയെ സഹായിക്കുന്നതിന് ക്രിയാത്മക നടപടികളുണ്ടാകുമെന്ന ചൈനീസ് ഗവണ്മൈന്റിന്റെ പ്രഖ്യാപനം ക്രമേണ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയ്ക്കു വക നല്‍കുന്നു.

എന്നാല്‍ വിതരണരംഗത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട്. റഷ്യയില്‍നിന്നുള്ള ക്രൂഡോയില്‍ കയറ്റുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടത്തിയ ഉപരോധം താമസിയാതെ നിലവില്‍ വരും. ഡിസമ്പര്‍ ആദ്യവാരം മുതല്‍ കടലിലൂടെയുള്ള റഷ്യന്‍ ക്രൂഡിന്റേയും ഫബ്രുവരി 5 മുതല്‍ ഇതര എണ്ണ ഉല്‍പന്നങ്ങളുടേയും വരവു തടയും.

റഷ്യന്‍ എണ്ണ വില നിജപ്പെടുത്താനുള്ള ജി-7 പദ്ധതി അന്തിമ ഘട്ടത്തിലാണ്. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഒഴുക്കു നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരുടെ എണ്ണ വരുമാനം കുറയ്ക്കാനാണ് നീക്കം. യുക്രയിനിലെ സൈനിക നടപടികള്‍ക്കു പണമിറക്കാനുള്ള റഷ്യയുടെ ശേഷി കുറയ്ക്കുകയാണു ലക്ഷ്യം. വില നിജപ്പെടുത്തല്‍ ഡിസമ്പര്‍ 5 മുതല്‍ നിലവില്‍ വരും. ആഗോള എണ്ണ വിതരണ ശൃംഖലയില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനേ ഇവയെല്ലാം ഉപകരിക്കൂ. യൂറോപ്യന്‍ യൂണിയന്റെ എണ്ണ ഉപരോധവും ജി-7 ന്റെ വില നിജപ്പെടുത്തലുമെല്ലാം ചേര്‍ന്ന് ആഗോള എണ്ണ ഉല്‍പാദനത്തില്‍ പ്രതിദിനം 10 ലക്ഷം ബാരലിന്റെ കുറവു സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ജി 7ന്റെ വില നിജപ്പെടുത്തല്‍ പദ്ധതി വിജയിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ചൈനയും ഇന്ത്യയും ഈ തീരുമാനം പിന്തുണച്ചിട്ടില്ല. ഈ രണ്ടു രാജ്യങ്ങളാണ് യുദ്ധം തുടങ്ങിയതു മുതല്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍. ഒരു ഘട്ടത്തില്‍ ഇത് റഷ്യന്‍ കയറ്റുമതിയുടെ പകുതിയോളം വരുമായിരുന്നു.

പ്രധാന യുക്രെയിന്‍ നഗരമായ കെഴ്‌സണില്‍നിന്ന് ഈയിടെ റഷ്യന്‍ സേന നടത്തിയ പിന്‍മാറ്റം റഷ്യ-യുക്രെയിന്‍ യുദ്ധത്തിലെ പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. റഷ്യ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരും ആഗോള എണ്ണ വിപണിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരുമായതിനാല്‍ നിലവിലുള്ള വിതരണ തടസങ്ങളില്‍ അയവു വരുത്താന്‍ ഇതു സഹായിച്ചേക്കും.

ഫെബ്രുവരി ഒടുവില്‍ ആരംഭിച്ച യുദ്ധം വന്‍തോതിലുള്ള മനുഷ്യ യാതനയ്ക്കു മാത്രമല്ല ലോക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമായിത്തീരുകയും ചെയ്തു. വേഗതയാര്‍ന്ന വിലക്കയറ്റവും കുറയുന്ന സാമ്പത്തിക വളര്‍ച്ചയും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ ആഘാതം ഏല്‍പിച്ചു കൊണ്ടിരിക്കയാണ്. യുദ്ധം അവസാനിച്ചാല്‍ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അത് ഉത്തേജിപ്പിക്കുകയും എണ്ണയുടെ ഡിമാന്റ് വര്‍ധിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

റഷ്യന്‍ എണ്ണയ്‌ക്കെതിരെയുള്ള പൂര്‍ണ ഉപരോധം ആസന്നമായിരിക്കേ വിലയില്‍ അനിശ്ചിതത്വത്തിനുള്ള സാധ്യതയും ഏറുന്നു.റഷ്യയുടെ ഉല്‍പാദനം ഇടിയുകയും ഒപേക് എണ്ണയില്‍ കുറവു വരുത്തുകയും യുഎസില്‍ നിന്നുള്ള ഷേല്‍ എണ്ണയുടെ ഉല്‍പാദനം താഴുകയും ചെയ്യുന്നതോടെ ആഗോള എണ്ണ വിലയില്‍ സമ്മര്‍ദ്ദമുണ്ടാകും. അതേസമയം, കൂടിയതോതിലുള്ള വിലക്കയറ്റവും ചൈനയില്‍ നിന്നുള്ള ഡിമാന്റു കുറവും ആഗോള സാമ്പത്തിക വളര്‍ച്ചയെച്ചൊല്ലിയുള്ള ഉല്‍ക്കണ്ഠകളും ഹ്രസ്വകാല സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്നു.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകന്‍)

Content Highlights: Pressure on Crude Oil Prices: Will Uncertainty Continue?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented