ഒരിടവേളയ്ക്കുശേഷം പെട്രോള്‍ വില വീണ്ടും കൂടിത്തുടങ്ങി. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് വിലവര്‍ധിക്കുന്നത്. അതേസമയം, ഡീസല്‍ വില 20 ദിവസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്.
മൂന്നുദിവസംകൊണ്ട് ഡല്‍ഹിയില്‍ പെട്രോള്‍ വില 45 പൈസകൂടി 81.35 രൂപയായി. 16 പൈസയാണ് ശനിയാഴ്ചയുണ്ടായ വര്‍ധന. ഒരാഴ്ചകൊണ്ടുണ്ടായ വര്‍ധനയാകട്ടെ 91 പൈസയും.
മുംബൈയില്‍ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദില്‍ 84.55 രൂപയും ചെന്നൈയില്‍ 84.40 രൂപയും ബെംഗളുരുവില്‍ 83.99 രൂപയും കൊല്‍ക്കത്തയില്‍ 82.87 രൂപയുമാണ് വില. 81.75 രൂപയാണ് കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.
ആഗോള വിപണിയില്‍ ബ്രന്റ് ക്രൂഡ് വില 44.84 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Petrol prices hiked for 3rd straight day