ന്യൂഡല്‍ഹി: ഇറാഖില്‍ യുഎസ് നടത്തിയ ആക്രമണത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചു.
ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളര്‍ വര്‍ധിച്ച് 69.16 ഡോളറായി. 2019 സെപ്റ്റംബര്‍ 17നുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും കൂടുന്നത്.
ആഗോള വിപണിയിലെ വിലവര്‍ധനയ്ക്ക് ആനുപാതികമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഭ്യന്തര വിപണിയിലും വിലകുത്തനെ കൂടാനാണ് സാധ്യത.
പൊതുമേഖല എണ്ണക്കമ്പനികള്‍ ഇതിനകം വില വര്‍ധിപ്പിച്ചു. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയുമാണ് കൂട്ടിയത്.
പുതുക്കിയ വില പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.35 രൂപയായി. ഡീസലിനാകട്ടെ 68.25 രൂപയുമാണ്. മുംബൈയില്‍ 80.94 രൂപയാണ് പെട്രോളിന്. ഡീസലിനാകട്ടെ 71.56 രൂപയും.
ബെംഗളുരുവില്‍ യഥാക്രമം 77.87 രൂപയും 70.52രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 78.28 രൂപയും ഡീസലിന് 72.12 രൂപയുമാണ് ഇന്നത്തെ വില.
ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തില്‍ കുറവുണ്ടായി. പെട്രോളിന് ചെറിയതോതില്‍ വിലകൂടിയപ്പോള്‍ ഡീസലിന് രണ്ടുരുപയിലധികമാണ് വര്‍ധിച്ചത്.
കേരളത്തിലെ പെട്രോള്‍ വില
കൊച്ചി-77.31 രൂപ
കോഴിക്കോട്-77.61
തൃശ്ശൂര്‍-77.81
തിരുവനന്തപുരം-78.80
ഡീസല്‍ വില
കൊച്ചി-72.01
കോഴിക്കോട്-72.31
തൃശ്ശൂര്‍-72.48
തിരുവനന്തപുരം-73.40
Petrol, diesel prices jump after crude oil rates soar 4%
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..