ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആറാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.
ഇതോടെ പെട്രോളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയുമാണ് ആറുദിവസംകൊണ്ടു വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.57 രൂപയായി. ഡീസലിനാകട്ടെ 72.81 രൂപയും.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലര മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാരലിന് 40 ഡോളറിന് താഴെയാണ് വില.
82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിവര്‍ധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ ദൈനംദിന വിലനിര്‍ണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുമെന്ന് കമ്പനികള്‍ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വീണ്ടും വില ഉയര്‍ന്നേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..