കൊച്ചി: തുടര്‍ച്ചയായ 21-ാം ദിവസും രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയും ശനിയാഴ്ച കൂട്ടി. 

കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒരു ലിറ്റര്‍ ഡീസലിന് 10.45 രൂപയും പെട്രോള്‍ ലിറ്ററിന് 9.17 രൂപയുമാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്‌ 80.38 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 76.42 രൂപയും. 

ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില തമ്മില്‍ 2 പൈസയുടെ അന്തരം മാത്രമാണുള്ളത്‌. പെട്രോള്‍ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 80.83 രൂപയും ഡീസലിന് 76.42 രൂപയുമാണ് വില. 

82 ദിവസത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഏഴ് മുതല്‍ പെട്രോള്‍, ഡീസല്‍ വില പ്രതിദിനം പരിഷ്‌കരിക്കാന്‍ തുടങ്ങിയപ്പോഴാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്.  രാജ്യാന്തര വിപണിയില്‍ വിലത്തകര്‍ച്ച വന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ 13 രൂപവരെ ഉയര്‍ത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി.

content highlights: Petrol, diesel prices hiked for 21th straight day