ന്യൂഡല്‍ഹി: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. 

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെതുടര്‍ന്നാണിത്. രണ്ടുമാസമായി പെട്രോള്‍, ഡീസല്‍ വില കുതിപ്പിലായിരുന്നു.

ഡല്‍ഹിയില്‍ പെട്രോളിന് 30 പൈസ കുറഞ്ഞ് ലിറ്ററിന് 81.34 രൂപയായി. ഡീസല്‍ വിലയില്‍ 27 പൈസയുടെ കുറവാണുണ്ടായത്. 74.92 രൂപയാണ് ഡീസലിന്റെ വില.

മുംബൈയിലും പെട്രോള്‍ വിലയില്‍ 30 പൈസയാണ് കുറഞ്ഞത്. 86.91 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 28 പൈസ കുറഞ്ഞ് 78.54 രൂപയായി. 

കഴിഞ്ഞ വ്യാഴാഴ്ചമുതലാണ് ഇന്ധനവില കുറയാന്‍ തുടങ്ങിയത്. അഞ്ചുദിവസംകൊണ്ട് പെട്രോളിന് 1.38 രൂപയും ഡീസലിന് 81 പൈസയുമാണ് കുറഞ്ഞത്.