ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ആഭ്യന്തര വിപണിയിലും പെട്രോള്‍, ഡീസല്‍ വില നേരിയതോതില്‍ കുറഞ്ഞു.
ഡീസല്‍ ലിറ്ററിന് 30 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവാഴ്ച കുറച്ചത്. ഇതുപ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 70.29 രൂപയായി. ഡീസലിനാകട്ടെ 63.01 രൂപയും.
കേരളത്തിലെ വില
പെട്രോള്‍
തിരുവനന്തപുരം-74 രൂപ
കൊച്ചി-72.42 രൂപ
കോഴിക്കോട്-72.71 രൂപ
ഡീസല്‍
തിരുവനന്തപുരം-68.19 രൂപ
കൊച്ചി-66.71 രൂപ
കോഴിക്കോട്-67.01 രൂപ
പെട്രോള്‍ വില: അറിയേണ്ട 5 കാര്യങ്ങള്‍
- 2020 തുടക്കംമുതല്‍ ഇതുവരെ 5 രൂപയാണ് വില കുറഞ്ഞത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോള്‍.
- ഇന്നലെയുണ്ടായ കനത്ത വിലയിടിവ് ഇന്നത്തെ റീട്ടെയില്‍ വിലയില്‍ പ്രതിഫലിക്കില്ല. അന്താരാഷ്ട്ര വിപണിയിലെ 15 ദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് രാജ്യത്ത എണ്ണ വിപണന കമ്പനികള്‍ റീട്ടെയില്‍ വില നിശ്ചയിക്കുന്നത്.
- 30 ശതമാനത്തോളം വിലയിടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെയുണ്ടായത്. എന്നാല്‍ ആറുശതമാനത്തോളം ഇന്ന് തിരിച്ചുകയറി.
- ബ്രന്റ് ക്രൂഡ് വില 6.9 ശതമാനമുയര്‍ന്ന് (2.36 ഡോളര്‍) ബാരലിന് 36.72 ഡോളറായി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 6 ശതമാന(1.87 ഡോളര്‍)മുയര്‍ന്ന് 33 ഡോളറുമായി.
- വിലയിടിവിന് അനുസൃതമായി ഇന്ധനവില കുറയ്ക്കാത്തതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. അസംസ്‌കൃത എണ്ണവില എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും പെട്രോള്‍ ലിറ്ററിന് 74 രൂപയും ഡീസല്‍ ലിറ്ററിന് 64 രൂപയും ഈടാക്കുന്നത് അന്യായമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..