ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്ത ദിവസവും പെട്രോള്‍, ഡീസല്‍ വില കാര്യമായിതന്നെ കുറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 22 പൈസയും ഡീസല്‍വില 25 പൈസയുമാണ് കുറച്ചത്.
കഴിഞ്ഞദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറച്ചിരുന്നു. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.43 രൂപയായി. ഡീസലിനാകട്ടെ 67.61 രൂപയുമാണ് വില. മുംബൈയില്‍ യഥാക്രമം 80.03 ഉം 70.88 രൂപയാണ് വില.
ജനുവരി 12നുശേഷം പെട്രോള്‍, ഡീസല്‍ വില കുറയുന്ന ട്രന്‍ഡാണ്. ശരാശരി 1.5 രൂപ ലിറ്ററിന് കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോളതലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണവില കുറയുന്നത്. ബാരലിന് 62 ഡോളര്‍ നിലവാരത്തിലാണ് ബ്രന്റ് ക്രൂഡ് വില.
പെട്രോള്‍ വില കേരളത്തില്‍
കൊച്ചി-76.37
കോഴിക്കോട്-76.67
തിരുവനന്തപുരം-77.86
ഡീസല്‍വില
കൊച്ചി-71.28
കോഴിക്കോട്-71.64
തിരുവനന്തപുരം-72.73
Petrol, diesel price see big cut today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..