ഫോട്ടോ:റിധിൻ ദാമു |മാതൃഭൂമി
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി.
പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81.32 രൂപയായി. ഡീസലിന്റേത് 70.88 രൂപയുമായാണ് കൂടിയത്.
കോഴിക്കോട് ഒരുലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.81 രൂപ നല്‍കണം. ഡീസലിനാകട്ടെ 75.06 രൂപയുമാണ് പുതുക്കിയവില. വെള്ളിയാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വര്‍ധിപ്പിച്ചിരുന്നു.
പെട്രോള്‍ വില സെപ്റ്റംബര്‍ 22നുശേഷവും ഡീസല്‍ വില ഒക്ടോബര്‍ രണ്ടിനുശേഷവും മാറ്റമില്ലാതെ തുടരുകയായിരുന്നു.
Petrol, diesel price hiked for second day in a row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..