തുടര്‍ച്ചയായി 20-ാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.
ഇതുപ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ 80.13 രൂപയായി. ഡീസലിനാകട്ടെ 80.19 രൂപയും. കോഴിക്കോട് 80.59 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 76.22 രൂപയും.
മുബൈയിലാകട്ടെ ഒരുലിറ്റര്‍ പെട്രോള്‍ ലഭിക്കുന്നതിന് 86.91 രൂപ കൊടുക്കണം. ഡീലസിന് അവിടെ 78.51 രൂപയുമാണ് വില.
82 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിനം പരിഷ്‌കരിക്കാന്‍ തുടങ്ങിയപ്പോഴാണ് വില കുത്തനെ വര്‍ധിച്ചത്. അതിനുമുമ്പെ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ 13 രൂപവരെ ഉയര്‍ത്തിയത് തിരിച്ചടിയായി.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. ആഗോള വിപണിയില്‍ ബ്രന്റ് ക്രൂഡ് ബാരലിന് 41.52 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Petrol, diesel price hiked again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..