21 ദിവസം തുടര്‍ച്ചയായി വില കൂട്ടിയ ശേഷം ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം തിങ്കളാഴ്ച വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. ഡീസല്‍ വില ലിറ്ററിന് 13 പൈസയും പെട്രോളിന് 5 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 80.43 രൂപയും ഡീസലിന് 80.53 രൂപയൂമായി.
രാജ്യത്തെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 87.19 രൂപയും ഡീസലിന് 78.83 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.59 രൂപയായി. ഡീസലിനാകട്ടെ 76.23 രൂപയുമാണ് വില. രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വില 80 രൂപ കടന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ഉയര്‍ന്ന വിലയുള്ളത്. മധ്യപ്രദേശിലെ ബാലഘട്ടില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുന്നതിന് 90 രൂപ നല്‍കണം.
ഇന്ധന വിലവര്‍ധന രാജ്യത്തെ പലവ്യവസായങ്ങളെയും ബാധിച്ചിട്ടുണ്ട്. ഡീസല്‍ വില ഉയര്‍ന്നതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും വില വര്‍ധിക്കുകയും ചെയ്തു.
Petrol, diesel price hiked after a day’s pause
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..