വിതരണം കുറയ്ക്കാന്‍ ഒപെക്: എണ്ണ വില കൂടുന്നു, ലോകം വീണ്ടും വിലക്കയറ്റ ഭീതിയില്‍


ഡോ.ആന്റണി

പ്രതിദിനം 20 ലക്ഷം ബാരലിന്റെ കുറവുവരുത്താനുള്ള തീരുമാനം പുറത്തുവന്നതോടെ വിലയില്‍ ഒരു ശതമാനം വര്‍ധനവുണ്ടായി.

Photo: Gettyimages

ണ്ണ കയറ്റുമതി രാജ്യങ്ങളുടെ ആഗോള സംഘടനയായ ഒപെക് ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ പിന്നിട്ടേക്കും.

പ്രതിദിനം 20 ലക്ഷം ബാരലിന്റെ(ആഗോള വിതരണത്തിന്റെ രണ്ടുശതമാനം) കുറവുവരുത്താനുള്ള തീരുമാനം പുറത്തുവന്നതോടെ വിലയില്‍ ഇതിനകം ഒരു ശതമാനം വര്‍ധനവുണ്ടായി. വിതരണം കുറച്ച് ആഗോളതലത്തില്‍ ഡിമാന്റ് കൂട്ടുകയെന്ന ലക്ഷ്യമാണ് ഒപെക് രാജ്യങ്ങള്‍ക്കുള്ളത്. 2020നുശേഷം ഇതാദ്യമായാണ് ഉത്പാദനം കുറച്ച് ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2022 നവംബര്‍ മുതല്‍ 2023 ഡിസംബര്‍വരെ ഉത്പാദനം കുറയ്ക്കാനാണ് നിലവിലെ തീരുമാനം.



യുക്രൈന്‍ അധിനിവേശത്തിനുശേഷം, ഉപരോധം ഏര്‍പ്പെടുത്തി റഷ്യയുടെ എണ്ണയില്‍നിന്നുള്ള വരുമാനം നിയന്ത്രിക്കാന്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ ശ്രമിച്ചവരികയാണ്. അതിനെ മറികടക്കാനുള്ള നീക്കം റഷ്യയുടെ ഭാഗത്തുനിന്നും തുടരുന്നു. യുദ്ധം തുടങ്ങിയതിനുശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 123 ഡോളറിന് മുകളിലെത്തിയിരുന്നു. ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് 82 ഡോളറിലേയ്ക്ക് വില കുറഞ്ഞെങ്കിലും പിന്നീട് 14ശതമാനത്തിലധികം വര്‍ധനവുണ്ടായി. ബാരലിന് 94 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

എന്തുകൊണ്ട് കുറയ്ക്കുന്നു?
ആഗോള സമ്പദ് വ്യവസ്ഥയില്‍ ദുര്‍ബല സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ആവശ്യം കുറയുന്നതിന് മുന്നോടിയായി വിതരണം ക്രമീകരിച്ച് വില നിയന്ത്രിക്കുകയെന്നതാണ് ഒപെക് പ്ലസിന്റെ ലക്ഷ്യം. വില സ്ഥിരത ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് സൗദി പറയുന്നു. ഗതാഗതം-വ്യവസായം തുടങ്ങിയ മേഖലകളിലെ ആവശ്യത്തിലാകും കാര്യമായ ഇടിവുണ്ടാകുക.

ഉപരോധം ബാധകമല്ലാത്ത ഇന്ത്യ, ചൈന എന്നിവ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് തുടരുകയുമാണ്. ഇത് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കയറ്റമതിയെ ബാധിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. സൗദി കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍നിന്നാണ്.

ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മാന്ദ്യത്തിലേയ്ക്കുപോയാല്‍ പിടിച്ചുനില്‍ക്കാനുള്ള കരുതല്‍ കൂടിയാണ് ഒപെകിന്റെ തീരുമാനം. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും 2020ലെ കോവിഡ് സമയത്തും സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കമായും ഇതിനെ കാണാം. ആഗോള വിപണിയിലേയ്ക്ക് കുറഞ്ഞ വിലയില്‍ എണ്ണ ഒഴുകുന്നത് തടസ്സപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഒപെകിന്റെ നീക്കമെന്നും വിലയിരുത്തലുണ്ട്.

പണപ്പെരുപ്പ ഭീതി
ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിലെത്തിയാല്‍ ആഗോളതലത്തില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. യുഎസ് ഫെഡ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്കുയര്‍ത്തല്‍ തുടരാന്‍ അതിടയാക്കുകകയും ചെയ്യും. ആഗോളതലത്തില്‍ അത് വീണ്ടും മാന്ദ്യഭീതി പടര്‍ത്തുകയുംചെയ്യും.

നേട്ടം റഷ്യയ്ക്ക്
വിതരണം കുറയ്ക്കാനുള്ള തീരുമാനം റഷ്യക്ക് നേട്ടമാകുമെന്നകാര്യത്തില്‍ സംശയമില്ല. ഒപെകിനു പുറത്തുള്ള ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ. കുറഞ്ഞ വിലയിലാണ് നിലവില്‍ റഷ്യ ക്രൂഡ് നല്‍കുന്നതെങ്കിലും ആഗോള വിപണിയിലെ നിലവാരത്തിന്‌ ആനുപാതികമായി വിലവര്‍ധിപ്പിക്കാന്‍ അവര്‍ക്കാകും.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന എണ്ണയുടെ മൂന്നില്‍ രണ്ടുഭാഗവും വിപണി വിലയേക്കാള്‍ കുറച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കുമൊക്കെയാണ് റഷ്യ ഇപ്പോള്‍ വില്‍ക്കുന്നത്. ഉത്പാദനം കുറയ്ക്കാതെ വിലകുറച്ച് വിപണി പിടിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞത് നേട്ടമാണ്. നിശ്ചിത ശതമാനം കുറച്ചുകൊണ്ട് ആഗോള തലത്തിലെ വിലവര്‍ധന നേട്ടമാക്കാന്‍ റഷ്യയ്ക്ക് കഴിയും. എണ്ണ-വാതക വിതരണത്തില്‍നിന്നാണ് വരുമാനത്തിന്റെ മൂന്നിലൊന്ന് റഷ്യയ്ക്ക് ലഭിക്കുന്നത്.

Content Highlights: OPEC to cut supply: Oil prices rise, inflation worries


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented