
ഫോട്ടോ:റിധിൻ ദാമു |മാതൃഭൂമി
ലണ്ടന്‍: വിവിധ രാജ്യങ്ങള്‍ കോവിഡ് പ്രതിരോധകുത്തിവെയ്പ്പുകള്‍ക്ക് തുടക്കമിട്ടതോടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചു.
ബ്രന്റ് ക്രൂഡ് വില ബാരലിന് 35 സെന്റ് വര്‍ധിച്ച് 49.21 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വില 45.74 ഡോളറിലുമെത്തി. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അസംസ്കൃത എണ്ണയുടെ വിലകൂടുന്നത്.
യുഎസിലെ ഖനനം സംബന്ധിച്ച് പ്രതിവാര റിപ്പോര്‍ട്ട് പ്രകാരം ശേഖരത്തില്‍ 15.2 ദശലക്ഷം ബാരലിന്റെ വര്‍ധനവുണ്ടായി. 14 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍.
ഏപ്രിലിലെ റെക്കോഡ് താഴ്ചയില്‍നിന്ന് ഒപെകിന്റെ ഇടപെടലിലൂടെയാണ് ക്രൂഡ് വില ഘട്ടംഘട്ടമായി ഉയര്‍ന്നത്. നേരത്തെ ഉത്പാദനം വന്‍തോതില്‍ കുറച്ച് ഡിമാന്റ് കൂ്ട്ടാനുള്ള ശ്രമമുണ്ടായി. ഇപ്പോള്‍ വിതരണനിയന്ത്രണം ചെറിയതോതില്‍ പിന്‍വലിച്ചിട്ടുണ്ട്.
ബ്രിട്ടനിലാണ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമിട്ടത്. ഈയാഴ്ച അവസാനത്തോടെ യുഎസിലും കോവിഡ് വാക്സിന് വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് റെക്കോഡ് നിലവാരത്തിനടുത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതോടെ റീട്ടെയില്‍ വിലയില്‍ വര്‍ധന തുടര്‍ന്നും ഉണ്ടാകും.
Oil rises above $49 as vaccine release spurs demand hopes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..