ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഒരു ശതമാനത്തിലേറെ താഴ്ന്നു.

എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെകിനോട് ഉത്പാദനം കുറയ്ക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദംചെലുത്തിയതിനെതുടര്‍ന്നാണ് വില കുറഞ്ഞത്. 

ബ്രന്‍ഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 59 ഡോളര്‍ നിരക്കിലുമാണ്.

ഒക്ടോബറിനുശേഷം ക്രൂഡ് വിലയില്‍ 20 ശതമാനത്തോളം ഇടിവുണ്ടായി. ക്രൂഡ് ഓയലിന്റെ ഉദ്പാദനം അമേരിക്ക വന്‍തോതില്‍ വര്‍ധിപ്പിച്ചു. 11.6 മില്യണ്‍ ബാരല്‍ എന്ന റെക്കോഡ് നിലയിലാണ് പ്രതിദിന ഉത്പാദനം.