കോവിഡ് വ്യാപിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവിലയില്‍ നാലുശതമാനത്തോളം ഇടിവുണ്ടായി. 

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളര്‍ നിലവാരാത്തിലേയ്ക്കാണ് താഴ്ന്നത്. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 34.21 ഡോളറിലുമെത്തി.

കോവിഡ് അടച്ചിടലില്‍നിന്ന് രാജ്യങ്ങള്‍ പിന്മാറിതുടങ്ങിയതോടെ അസംസ്‌കൃത എണ്ണയ്ക്ക് ഡിമാന്‍ഡ് കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ പ്രതിസന്ധി. 

ശൈത്യകാലമായതിനാല്‍ അസംസ്‌കൃത എണ്ണയുടെ പ്രതിദിന ഉപഭോഗം 25 ലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രട്ടണ്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് വിപണിക്ക് തിരിച്ചടിയായി. 

Oil prices crash on demand concerns as many countries extend covid lockdown