സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. പവന്റെ വില 140 രൂപ കൂടി 35,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 4455 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് നേരിയ തോതിൽ ഉയർന്ന് 1,796.07 നിലവാരത്തിലെത്തിയിരുന്നു. 

യുഎസ് ഫെഡറൽ റിസർവ് ഉടനെ പലിശ നിരക്ക് വർധിപ്പിക്കില്ലെന്ന ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനം സ്വർണവിപണിയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.