സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി. 35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണം 43,305 നിലവാരത്തിലാണ് വ്യാപാരം നടന്നത്. മുഹറം പ്രമാണിച്ച് കമ്മോഡിറ്റി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല.

ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,778.34 ഡോളറാണ്.