സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില. 

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളർ കരുത്തുനേടിയതാണ് സ്വർണവിലയെ ബാധിച്ചത്. അതേസമയം, 10 വർഷത്തെ യു.എസ്‌ ബോണ്ട് ആദായം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തിലുമാണ്.

ബക്രീദ് പ്രമാണിച്ച് അവധിയായതിനാൽ രാജ്യത്തെ കമ്മോഡിറ്റി വിപണി പ്രവർത്തിക്കുന്നില്ല.