സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിനാകട്ടെ 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില. 

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,754.86 ഡോളർ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം ഇടിഞ്ഞിരുന്നു. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്. അടുത്തയാഴ്ചയിലെ ഫെഡറൽ റിസർവ് യോഗം മുൻകൂട്ടികണ്ട് നിക്ഷേപകർ കരുതലെടുത്തതും സ്വർണത്തെ ബാധിച്ചു. ഉത്തേജന പദ്ധതികളിൽനിന്ന് യുഎസ് കേന്ദ്ര ബാങ്ക് ഘട്ടംഘട്ടമായി പിൻമാറുന്നതിനെക്കുറിച്ച് യോഗംചർച്ചചെയ്യുമെന്നാണ് സൂചന. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില നേരിയതോതിൽ ഉയർന്ന് 46,050 രുപയായി. കഴിഞ്ഞദിവസം 807 രൂപ(1.7ശതമാനം)ഇടിവുനേരിട്ടശേഷമാണ് നേരിയതോതിൽ മുന്നേറ്റമുണ്ടായത്.