സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,896.03 ഡോളർ നിലവാരത്തിലേക്ക് താഴുകയുംചെയ്തു. യുഎസ് ഡോളർ കരുത്താർജിച്ചതും കടപ്പത്ര ആദായം വർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,980 രൂപ നിലവാരത്തിലാണ്. സിവൽ ഫ്യൂച്ചേഴ്‌സ് ആകട്ടെ(കിലോഗ്രാമിന്) 64,658 രൂപയിലേക്കും താഴന്നു.