സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 4425 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പത്തുദിവസത്തിനിടെ 750 രൂപയുടെ വർധനവാണുണ്ടായത്. 

ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ കുറഞ്ഞു. ട്രോയ് ഔൺസിന് 1,779.12 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡൽറ്റ വകഭേദത്തിന്റെ വ്യാപനം വിലയിൽ കാര്യമായ ഇടിവുണ്ടാകുന്നതിന് തടസ്സമായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,208 രൂപയാണ്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.