സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപകുറഞ്ഞ് 38,080 രൂപയായി. 4760 രൂപയാണ് ഗ്രാമിന്റെ വില. 

38,160 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. നവംബര്‍ 10ന് 1,200 രൂപ ഇടിഞ്ഞ വില പിന്നീട് ഒരാഴ്ചകൊണ്ട് 400 രൂപ തിരിച്ചുകയറി. 

അതേസമയം, ആഗോള വിപണിയില്‍ വിലയില്‍ കുറവുണ്ടായി. കോവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന വിലയിരുത്തലാണ് വിലയെ സ്വാധീനിച്ചത്. 

സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,890.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ വിലിയിടിവുണ്ടായി.