വിലയില്‍ മുന്നേറ്റമുണ്ടാകും: ദീര്‍ഘകാലയളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം


ഹരീഷ് വി.ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ സിംഹഭാഗവും ഇറക്കുമതി ആകയാല്‍ രൂപയുടെ മൂല്യമിടിവ് ഇറക്കുമതി സ്വര്‍ണത്തിന്റെ വില വര്‍ധിപ്പിക്കാനിടയാക്കുന്നു.

Photo:Gettyimages

ന്ത്യയിലും ചൈനയിലും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. പ്രാദേശികതലത്തിലെ ഡിമാന്റാണ് ഇരു രാജ്യങ്ങളിലും സ്വര്‍ണ വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. വിതരണ തടസങ്ങളും സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രണവും ചൈനയില്‍ വില ഉയര്‍ത്തി. ഇന്ത്യയിലാകട്ടെ വിവാഹ, ഉത്സവ സീസണ്‍ പ്രതീക്ഷകള്‍ തുണയാവുകയായിരുന്നു. ദുര്‍ബ്ബലമായ ഇന്ത്യന്‍ രൂപയും നിലവിലെ ഉയര്‍ന്ന നികുതി നിരക്കുകളും സ്വര്‍ണ വില ഇതര രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണമായി. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില അഞ്ചു ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്. 10 ഗ്രാമിന് 50000 രൂപയ്ക്കു മുകളിലാണ് ഇപ്പോള്‍ വില.

ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ സിംഹഭാഗവും ഇറക്കുമതി ആകയാല്‍ രൂപയുടെ മൂല്യമിടിവ് ഇറക്കുമതി സ്വര്‍ണത്തിന്റെ വില വര്‍ധിപ്പിക്കാനിടയാക്കുന്നു. കൂടിയ തോതിലുള്ള ഇറക്കുമതിച്ചുങ്കവും ഇന്ത്യയില്‍ വില വര്‍ധനയ്ക്ക് കാരണമാകുന്നു. കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചിരുന്നു. സീസണ്‍ കാലയളവിലെ ഡിമാന്റും രാജ്യത്ത് സ്വര്‍ണത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.പലിശ നിരക്കു വര്‍ധന, കരുത്താര്‍ജിക്കുന്ന യുഎസ് ഡോളര്‍, കടപ്പത്ര ആദായത്തിലെ വര്‍ധന ഇതെല്ലാം ചേര്‍ന്ന് ആഗോള തലത്തില്‍ ഈ വര്‍ഷം ഉടനീളം സ്വര്‍ണത്തിന്റെ പകിട്ട് കുറയ്ക്കുകയായിരുന്നു. ഏഴാം മാസമാണ് ഒക്ടോബറില്‍ ലണ്ടന്‍ വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നത്. ജനുവരി മുതല്‍ 10 ശതമാനത്തിലധികം ഇടിവുണ്ടായി. ശക്തമായ യുഎസ് ഡോളറും കൂടിയതോതിലുള്ള ബോണ്ട് നേട്ടവും വിദേശ വിപണികളില്‍ നിക്ഷേപകരെ സ്വാധീനിക്കുന്നത് സ്വര്‍ണത്തിന്റെ തിളക്കം കുറച്ചെങ്കിലും ആഭ്യന്തര വിപണിയില്‍ സ്ഥിതി വ്യത്യസ്തമാണ്. കൂടിയ ഡിമാന്റും ദുര്‍ബ്ബലമായ രൂപയും സ്വര്‍ണ വിലയ്ക്ക് പിന്തുണയേകും. പൊതുവേ ഇന്ത്യന്‍ സ്വര്‍ണ വിലകള്‍ വിദേശ സൂചികകളെ ആശ്രയിച്ചാണു നില്‍ക്കുന്നതെങ്കിലും കൂടിയ തോതിലുള്ള ആഭ്യന്തര ഡിമാന്റും രൂപയുടെ മൂല്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവും സര്‍ക്കാര്‍ നയങ്ങളും വര്‍ധിച്ച തോതിലുള്ള വില വ്യത്യാസത്തിനു കാരണമായിത്തീരുന്നുണ്ട്.

സ്വര്‍ണത്തിലുള്ള നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഗുണകരമായിരുന്നു. 2005-2006 വര്‍ഷങ്ങളില്‍ രാജ്യത്ത് സ്വര്‍ണ വില 10 ഗ്രാമിന് 8000 രൂപ മാത്രമായിരുന്നു. എന്നാല്‍ 2022 മാര്‍ച്ചോടെ ഇത് 10 ഗ്രാമിന് 55000 എന്ന തോതില്‍ ഉയര്‍ന്നു. ഇപ്പോള്‍ ആഭ്യന്തര ഓഹരി വിപണികളില്‍ 50000 രൂപയ്ക്കു മുകളിലാണ് വിപണനം ചെയ്യപ്പെടുന്നത്. ഹ്രസ്വകാലയളവില്‍ വിലയില്‍ കാര്യമായ തിരുത്തലുകളുണ്ടാകാമെങ്കിലും സ്വര്‍ണം ഒരു മികച്ച ദീര്‍ഘകാല നിക്ഷേപമാണ്. വിലയില്‍ തിരുത്തലുകളുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ കുറേശെയായി സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് വേണ്ടത്.

ഉയരുന്ന പലിശ നിരക്കുകള്‍ പലിശരഹിത നിക്ഷേപമായ സ്വര്‍ണത്തിന് ഭീഷണിയാണ്. ബാങ്കില്‍ കൂടിയപലിശ നിരക്കു ലഭിക്കുമ്പോള്‍ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം സ്വര്‍ണത്തിന്റെ പ്രാധാന്യം കുറയുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് പല വന്‍കിട സാമ്പത്തിക ശക്തികളും അവരുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് പലിശ നിരക്കു കുറയ്ക്കുന്നതുള്‍പ്പടെ നയപരമായ പല തീരുമാനങ്ങളും കൈക്കൊള്ളുകയുണ്ടായി. ഇന്നാല്‍ ഇന്ന് ഈ രാഷ്ട്രങ്ങളെല്ലാം വര്‍ധിക്കുന്ന വിലക്കയറ്റം പ്രതിരോധിക്കുന്നതിനായി പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്.

യുഎസ് ഡോളറിന്റെ കുതിപ്പ് സ്വര്‍ണമുള്‍പ്പടെയുള്ള ആസ്തികള്‍ക്ക് തലവേദനയാണ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ മൂല്യംവര്‍ധിച്ചുകൊണ്ടിരിക്കുന്ന യുഎസ് ഡോളര്‍ ഇതിനകം 17 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഡോളറിന്റെ മുന്നേറ്റം പലവിധത്തിലും സ്വര്‍ണ വിലയെ ബാധിക്കും. സ്വര്‍ണവില യുഎസ് ഡോളറിലായതിനാല്‍ ഡോളറിന്റെ കുതിപ്പ് വില താഴോട്ടു പോകാനിടയാക്കും. ഇതര കേന്ദ്ര ബാങ്കുകളെയപേക്ഷിച്ച് കൂടുതല്‍ കര്‍ശനമായ പണനയം നടപ്പാക്കിയ യുഎസ് ഫെഡിന്റെ നടപടികള്‍ ഡോളറിന് കൂടുതല്‍ കരുത്ത് നല്‍കുകയും യുഎസ് കൂടുതല്‍ ലാഭത്തിനായി ആശ്രയിക്കാവുന്ന ഇടമായിത്തീരുകയും ചെയ്തു. ഡോളര്‍ നല്‍കുന്ന സുരക്ഷിതത്വം സ്വര്‍ണത്തിന് വിനയാണുണ്ടാക്കിയത്. എന്നാല്‍ യുഎസിലല്ലാതെ നിക്ഷേപം നടത്തുന്നവരെ സംബന്ധിച്ചേടത്തോളം സ്വര്‍ണത്തിന്റെ പ്രകടനം ഇന്നും ശക്തം തന്നെയാണ്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Investment outlook in gold


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented