മാന്ദ്യഭീതി: അസംസ്‌കൃത എണ്ണവില 100 ഡോളറിനുതാഴെ


ബ്രന്റ് ക്രൂഡ് വില ബാരലിന് 99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Photo: Gettyimages

മൂന്നാം ദിവസവും വിലയിടിഞ്ഞതോടെ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി. ആഗോളതലത്തില്‍ മാന്ദ്യമുണ്ടായാല്‍ ഉപഭോഗം കുറഞ്ഞേക്കാമെന്ന ആശങ്കയാണ് ക്രൂഡ് വിലയെ ബാധിച്ചത്.

ബ്രന്റ് ക്രൂഡ് വില ബാരലിന് 99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വിലയാകട്ടെ 97 ഡോളര്‍ നിലവാരത്തിലുമെത്തി. ഏപ്രിലിനുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളറിന് താഴെയെത്തുന്നത്.

ക്രൂഡ് ഓയില്‍ ശേഖരത്തില്‍ 38 ലക്ഷം ബാരലിന്റെ വര്‍ധനവുണ്ടായതായി അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടി(എപിഐ)ന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്ദ്യഭീതി ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കകൂടിയായപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലയിടിവ് നേരിട്ടു.

വരുംദിവസങ്ങളില്‍ എണ്ണവില ബാരലിന് 90 ഡോളര്‍ നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കയെ മാന്ദ്യം പിടികൂടിയാല്‍ ക്രൂഡ് ഓയില്‍ വില 75 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്‌ന്നേക്കാമെന്നാണ് സിറ്റി ഗ്രൂപ്പ് പറയുന്നത്.

Also Read
പാഠം: 174

ഫണ്ടുകളുടെ പ്രകടനം എങ്ങനെയുണ്ട്: പോർട്ട്‌ഫോളിയോ ...

റഷ്യ-യുക്രൈന്‍ യുദ്ധത്തെതുടര്‍ന്ന് ഈ വര്‍ഷം ആദ്യം എണ്ണവില ബാരലിന് 139 ഡോളറിലെത്തിയിരുന്നു. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നതോടെ വിലയില്‍ ചാഞ്ചാട്ടം പ്രകടമായി. 100 ഡോളര്‍ നിലവാരത്തിലെത്തിയെങ്കിലും പിന്നീട് 125 ഡോളറിലേയ്ക്ക് തിരിച്ചുകയറുകയുംചെയ്തിരുന്നു.

Content Highlights: International oil price slips under $100 per barrel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented