Photo: Gettyimages
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അധിക നികുതി ഏര്‍പ്പെടുത്തി. പെട്രോളിന്മേല്‍ ടണ്ണിന് 6,400 രൂപയാണ് കമ്പനികള്‍ നല്‍കേണ്ടിവരിക. അതേസമയം, ഡിസലിന്റെ കയറ്റുമതി തീരുവ ഒഴിവാക്കുകയും ചെയ്തു.
പുതുക്കിയ നികുതി ഏപ്രില്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡും കസ്റ്റംസും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആഭ്യന്തര ഉത്പാദകര്‍ക്കുണ്ടാകുന്ന അധിക നേട്ടത്തിന്മേലാണ് ഈ നികുതി (വിന്‍ഡ്ഫാള്‍ ടാക്‌സ്) ചുമത്തുന്നത്.
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അംസ്‌കൃത എണ്ണയുടെയും പെട്രോളിന്റെയും അധിക നികുതി ഈയിടെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഏപ്രില്‍ നാലിലെ അറിയിപ്പില്‍, അന്ന് ഈടാക്കിയിരുന്ന അസംസ്‌കൃത എണ്ണയുടെ അധിക നികുതിയായ 3,500 രൂപ ഒഴിവാക്കുകയാണ് ചെയ്തത്. ഡീസലിന്റെ തീരുവ ലിറ്റിന് ഒരു രൂപയില്‍നിന്ന് 50 പൈസയായി കുറയ്ക്കുകയും ചെയ്തു.
2022 ജൂലായ് ഒന്നിനാണ് രാജ്യത്ത് ആദ്യമായി 'വിന്‍ഡ്ഫാള്‍ ടാക്‌സ്' എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിയത്. ഓയില്‍ കമ്പനികള്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന അമിത ലാഭത്തിന്മേല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ചേരുകയായിരുന്നു. പെട്രോളിനും വ്യോമയാന ഇന്ധനത്തിനും ലിറ്ററിന് ആറ് രൂപയും(ബാരലിന് 12 ഡോളര്‍) ഡീസലിന് 13 രൂപയു (ബാരലിന് 26 ഡോളര്‍)മാണ് ചുമത്തിയത്.
Also Read
അസംസ്‌കൃത എണ്ണ വില ബാരലിന് 75 ഡോളറിന് മുകളില്‍ പോയാലാണ് ഒഎന്‍ജിസി, റിലയന്‍സ് പോലുള്ള എണ്ണ ഉത്പാദക കമ്പനികളില്‍നിന്ന് ഇത്തരത്തില്‍ നികുതി ഈടാക്കുന്നത്.
Content Highlights: India reimposes windfall tax on crude oil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..