Photo:Gettyimages
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കണക്കിലെടുത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി കുറച്ചു.
ഡീസല്‍, വ്യാമയാന ഇന്ധനം എന്നിവയുടെ വിലയില്‍ ലിറ്റിന് രണ്ട് രൂപയാണ് കുറച്ചത്. പെട്രോളിന് ഏര്‍പ്പെടുത്തിയ ലെവിയായ ആറു രൂപ പൂര്‍ണമായും ഒഴിവാക്കുകയുംചെയ്തു.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണവിലയ്ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി 27ശതമാനം കുറച്ചതോടെ ടണ്ണിന് കമ്പനികള്‍ക്കുള്ള ബാധ്യത 17,000 രൂപയായി.
നികുതി കുറച്ചതോടെ സ്വകാര്യ മേഖലയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റിലയന്‍സ് ഇന്‍ഡസ്ട്രീസും പൊതുമേഖലയിലെ ഒഎന്‍ജിസിയും വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കി.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ രാജ്യത്തെ ഉത്പാദകരുടെ അധികലാഭത്തിന്മേല് നികുതി ഏര്‍പ്പെടുത്താന്‍ ജൂലായ് ഒന്നിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിലകുറഞ്ഞാല്‍ നികുതി പിന്‍വലിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പെട്രോള്‍, ഡീസല്‍ കയറ്റുമതിയുടെ 80-85ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയറ എനര്‍ജി ലിമിറ്റഡുമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..