വിദേശ വിപണിയിൽ വില ഇടിഞ്ഞതിനെതുടർന്ന് സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. 

പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും. 

സ്വർണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സ്വർണത്തിന് ഇന്ത്യയിൽ 7.5ശതമാനമാണ് ഇറക്കുമതി തീരുവയുള്ളത്. മൂന്നുശതമാനമാണ് ജിഎസ്ടി. അടിസ്ഥാന വിലിയിൽ കുറവുന്നതോടെ സ്വർണവിലയിലും പ്രതിഫലിക്കും.