കുറഞ്ഞ വിലയില്‍ അസംസ്‌കൃത എണ്ണ: റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചേക്കും


രൂപ-റൂബിള്‍ ഇടപാടിലൂടെ ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

Photo: Gettyimages

ഷ്യയില്‍നിന്ന് കുറഞ്ഞ വിലയില്‍ ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തേക്കും. യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് റഷ്യക്കെതിരെ യുഎസും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ രൂപ-റൂബിള്‍ ഇടപാടിലൂടെ ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അസംസ്‌കൃത എണ്ണയും മറ്റ് ഉത്പന്നങ്ങളും വന്‍ വിലക്കിഴിവില്‍ നല്‍കാമെന്ന് റഷ്യ നേരത്തെ വാഗ്ദാനംചെയ്തിരുന്നു. ചരക്കുനീക്കം, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കനായാല്‍ റഷ്യയുടെ ഓഫര്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

ഉപരോധം ഭയന്ന് റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കമതിക്ക് നിലവില്‍ പല രാജ്യങ്ങളും തയ്യാറാകുന്നില്ല. അതേസമയം, ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി ഉപരോധത്തെ ബാധിക്കില്ലെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പണമിടപാടിനായി രൂപ-റൂബിള്‍ വ്യാപാര സംവിധാനം ഒരുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധ ഇടപാടുകളുമായി നേരത്തെതന്നെ ഇന്ത്യക്ക് റഷ്യയുമായി ബന്ധമുണ്ട്. യുക്രൈന്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി.

Also Read
explainer

രൂപ-റൂബിള്‍ വ്യാപാരം തുടങ്ങിയേക്കും: പണമിടപാട് എപ്രകാരം സാധ്യമാകും ?

ഡോളർ, യൂറോ പോലുള്ള ആഗോള വിനിമയ കറൻസികൾ ഒഴിവാക്കി ..

രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 80ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. നിലവില്‍ ഇതില്‍ മൂന്നുശതമാനംവരെയുള്ള ഇറക്കുമതിക്ക് റഷ്യയെയയാണ് ആശ്രയിക്കുന്നത്. ഈവര്‍ഷം ഇതുവരെ എണ്ണവില 40ശതമാനത്തിലേറെ വര്‍ധനവുണ്ടായതിനാല്‍, രാജ്യത്തെ വില പിടിച്ചുനിര്‍ത്താനും ഇന്ധന ബില്ലില്‍ പരമാവധി കുറവുവരുത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Content Highlights: India considers buying discounted Russian crude oil

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented