ഫെഡിന്റെ നിരക്കുയര്‍ത്തല്‍ ഉത്പന്ന വിലകളെ ബാധിക്കുന്നത് എങ്ങനെ? 


ഹരീഷ് വി.വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫെഡിന്റെ മാതൃക പിന്തുടര്‍ന്ന് ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കു വര്‍ധന നടപ്പാക്കി. 2023 ഓടെ മാന്ദ്യം ഉണ്ടാകുമന്ന ആശങ്ക ലോകമെങ്ങും വ്യാപിച്ചതോടെ വികസ്വര വിപണികളില്‍ പലവിധ സാമ്പത്തിക പ്രതിസന്ധികള്‍ തല പൊക്കിത്തുടങ്ങി.

Photo: mathrubhumi

യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ പണനയ സമിതി യോഗത്തില്‍ പലിശ നിരക്ക് വീണ്ടും 0.75 ശതമാനം ഉയര്‍ത്തുകയുണ്ടായി. ഈ വര്‍ഷം ഇതുവരെ നാലുതവണയാണ് നിരക്ക് കൂട്ടിയത്. 2008നു ശേഷമുണ്ടായ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴത്തേത്. കോവിഡിന്റെ തുടക്കം മുതല്‍ പലിശ നിരക്ക് പൂജ്യം ശതമാനത്തില്‍ നിര്‍ത്തിയ ഫെഡ് പണനയ സമിതി ഈ വര്‍ഷം ആദ്യപാദം മുതലാണ് നിരക്കുയര്‍ത്തിത്തുടങ്ങിയത്. മാര്‍ച്ചില്‍ 0.25 ശതമാനത്തില്‍ നിന്ന് പലിശ നിരക്ക് 0.50 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. 2018നു ശേഷമുണ്ടായ ആദ്യ നിരക്കു വര്‍ധനയായിരുന്നു ഇത്. 40 വര്‍ഷക്കാലത്തെ ഏറ്റവും വലിയ വിലക്കയറ്റം നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് കേന്ദ്ര ബാങ്ക് ഈ വര്‍ഷം തുടര്‍ച്ചയായി നിരക്കുയര്‍ത്തി. ഇതോടെ ഫെഡറല്‍ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് നവംബറില്‍ 4 ശതമാനമായി ഉയര്‍ന്നു.

ഫെഡ് പലിശ നിരക്കിലെ വര്‍ധന ആഗോള തലത്തില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. ആഗോള കറന്‍സികളെ പിന്തള്ളി രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഉയരത്തിലേക്ക് യുഎസ് ഡോളറെത്തി. 2021 ന്റെ പകുതി മുതല്‍ യുഎസ് ഡോളര്‍ മൂല്യം ഉയരാന്‍ തുടങ്ങിയെങ്കിലും ഫെഡ് നിരക്കു വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പെട്ടെന്നുള്ള കുതിപ്പു തുടങ്ങിയത്. വികസ്വര സമ്പദ് വ്യവസ്ഥകളില്‍ നിക്ഷേപങ്ങള്‍ കുറയാന്‍ പലിശ നിരക്കു വര്‍ധന ഇടയാക്കിയിട്ടുണ്ട്. പലിശ നിരക്കു കൂടുതല്‍ ലഭിക്കുന്ന യുഎസ് ഡോളറിലേക്കു നിക്ഷേപങ്ങള്‍ മാറാന്‍ തുടങ്ങി.വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫെഡിന്റെ മാതൃക പിന്തുടര്‍ന്ന് ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കു വര്‍ധന നടപ്പാക്കി. 2023 ഓടെ മാന്ദ്യം ഉണ്ടാകുമന്ന ആശങ്ക ലോകമെങ്ങും വ്യാപിച്ചതോടെ വികസ്വര വിപണികളില്‍ പലവിധ സാമ്പത്തിക പ്രതിസന്ധികള്‍ തല പൊക്കിത്തുടങ്ങി.

ഫെഡ് തീരുമാനം ആഗോള തലത്തില്‍ ഉല്‍പന്ന വിലകളെയും ബാധിച്ചു. സംഭരണം വര്‍ധിക്കാന്‍ ഉത്പന്ന വിലകളും പലിശ നിരക്കുകളും തമ്മില്‍ വിരുദ്ധ ബന്ധം ഉള്ളതിനാല്‍ പലിശ നിരക്കു വര്‍ധിക്കുമ്പോള്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാതെ സൂക്ഷിക്കാനുള്ള ചിലവു കൂടുകയും അവയുടെ വില കുറയുകയും ചെയ്യും. കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കു വര്‍ധിപ്പിക്കുമ്പോള്‍ ബുള്ള്യന്‍ വിലയും കുറയും. പ്രധാന വിപണിയായ ലണ്ടന്‍ വിപണിയില്‍ മാര്‍ച്ച് മുതല്‍ സ്വര്‍ണ വില 22 ശതമാനവും വെള്ളിയുടെ വില 19 ശതമാനവും ഇടിയുകയുണ്ടായി.

ലണ്ടന്‍ വിപണിയില്‍ ചെമ്പ്, അലുമിനിയം, ലെഡ്, സിങ്ക് എന്നീ ലോഹങ്ങളുടെ ഡിമാന്റും തുടര്‍ന്ന് വിലയും ഗണ്യമായി കുറഞ്ഞു. ചെമ്പിന്റെ വില മാര്‍ച്ചിലെ ഉയരത്തില്‍ നിന്ന് 27 ശതമാനത്തിലേറെയും അലുമിനിയത്തിന്റേത് 44 ശതമാനത്തോളവുമാണ് കുറഞ്ഞത്. ലെഡ്, സിങ്ക് എന്നിവയുടെ വിലയിലും സമാന അനുഭവമുണ്ടായി. ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറവും കുതിക്കുന്ന യുഎസ് ഡോളറും പൊതുവേ ലോഹങ്ങളുടെ ഡിമാന്റ് കുറച്ചു.

ക്രൂഡോയില്‍ വില മാര്‍ച്ചിനു ശേഷം 31 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. മാന്ദ്യ ഭീതികാരണം ഡിമാന്റ് കുറയുമെന്ന ആശങ്കയും മുഖ്യ ഉല്‍പാദകര്‍ കൃത്യമായി ഉല്‍പാദനം നടത്തുന്നതും വില കുറയാനിടയാക്കി. പ്രകൃതി വാതകത്തിന്റെ വിലയിലും കുറവുണ്ടായെങ്കിലും മുഖ്യ കയറ്റുമതിക്കാരായ റഷ്യയില്‍ നിന്നുള്ള വരവു കുറയുമോ എന്ന ഭീതി കാരണം വില പിടിച്ചു നില്‍ക്കുന്നുണ്ട്.

ശക്തമായ യുഎസ് ഡോളര്‍ ആഗോള തലത്തില്‍ ഉല്‍പന്നങ്ങളെ ബാധിക്കുകയാണ്. മാര്‍ച്ചില്‍ ഫെഡ് പലിശ നിരക്കു വര്‍ധിപ്പിച്ചതു മുതല്‍ യുഎസ് ഡോളറിന് ഇതര കറന്‍സികളെയപേക്ഷിച്ച് 15 ശതമാനത്തിലധികം നേട്ടമുണ്ടായിട്ടുണ്ട്. യുഎസ് ഡോളര്‍ വില നിര്‍ണയത്തിന്റെ അളവു കോലായി പരിഗണിക്കപ്പെടുന്നതിനാല്‍ ഇതര കറന്‍സികളില്‍ നിര്‍ണയിക്കപ്പെടുന്ന ഉല്‍പന്നങ്ങളുടെ വില കുറയുന്നു. ഇത് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവിനും തുടര്‍ന്ന് ഡിമാന്റ് കുറയാനും ഇടയാക്കുന്നു.

വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഫെഡിന്റെ അറിയിപ്പ് പ്രതീക്ഷ പകരുന്നുണ്ട്. എന്നാല്‍ വിലക്കയറ്റം പൂര്‍ണമായി നിയന്ത്രിക്കപ്പെടുന്നതുവരെ ചെറിയ അളവിലെങ്കിലും പലിശ നിരക്കു വര്‍ധന പ്രതീക്ഷിക്കണം. ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഈ പ്രക്രിയ ഉല്‍പന്നങ്ങളുടെ ഡിമാന്റും കുറയ്ക്കുന്നുണ്ട്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: How will Fed rate hikes affect commodity prices?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented