കുതിക്കുന്ന യുഎസ് ഡോളര്‍ ഉത്പന്ന വിലയെ ബാധിക്കുന്നതെങ്ങനെ? 


ഹരീഷ് വി.രൂപയുടെ ഇടിവ് ഇറക്കുമതി ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കാനിടയാക്കുകയും വിലക്കയറ്റത്തിനു വഴി തെളിക്കുകയും ചെയ്തിട്ടുണ്ട്.  

Photo: Gettyimages

ചെറിയ തിരുത്തലിനുശേഷം യു.എസ് ഡോളര്‍ കരുത്തുനേടി രണ്ടു പതിറ്റാണ്ടിലെ റെക്കോഡ് ഉയരത്തിനടുത്തെത്തിയത് ആഗോള ധന വിപണികളില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2021ന്റെ പകുതി മുതല്‍ മറ്റുകറന്‍സികളുമായുള്ള താരതമ്യത്തില്‍ യുഎസ് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചു വരികയായിരുന്നു. എന്നാല്‍ ഡോളറിന് ഏറ്റവും വേഗമേറിയ മുന്നേറ്റമുണ്ടായത് റഷ്യയുടെ യുക്രെയിന്‍ ആക്രമണത്തിനു ശേഷമാണ്.

ഈ വര്‍ഷം ഇതുവരെ ഡോളര്‍ സൂചികയില്‍ 14 ശതനാനം നേട്ടമുണ്ടായിട്ടുണ്ട്. യു.എസ് കേന്ദ്ര ബാങ്കിന്റെ പലിശ നിരക്കു വര്‍ധനയും രാജ്യാന്തര സംഘര്‍ഷങ്ങളുടെ കാലത്ത് ആഗോള നിക്ഷേപകര്‍ യുഎസ് ഡോളറിന്റെ സുരക്ഷിതത്വം തേടിയതുമാണ് ഇതിനു കാരണം.

കുതിക്കുന്ന വിലക്കയറ്റക്കിനെതിരായ പോരാട്ടം എന്നനിലയില്‍ ഈ വര്‍ഷം നാലാം തവണയും ജൂലൈയില്‍ യു.എസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുകയുണ്ടായി. ഇതോടെ ഫെഡറല്‍ പലിശ നിരക്ക് 2.25 നും 2.50 ശതമാനത്തിനും ഇടയിലെത്തി. 2019 നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

മിക്കവാറും ഉല്‍പന്നങ്ങളുടെ വില സൂചിക ഡോളറുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ആഗോള ഉല്‍പന്ന വിലകള്‍ നിര്‍ണയിക്കുന്നതില്‍ ഡോളറിന് നിര്‍ണ്ണായക പങ്കുണ്ട്. ഉല്‍പന്ന വിലകളും യുഎസ് ഡോളറും തമ്മിലുള്ള ബന്ധം പരസ്പര വിരുദ്ധമാണ്. ഡോളറിനു വില കൂടുമ്പോള്‍ മറ്റു കറന്‍സികളില്‍ കണക്കാക്കപ്പെടുന്ന ഉല്‍പന്ന വിലകള്‍ വര്‍ധിയ്ക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിയ്ക്കാന്‍ ഇതിടയാക്കുന്നു. ഇതോടെ അവയുടെ ഡിമാന്റ് കുറയുന്നു. ഡോളര്‍ മൂല്യം കുറയുമ്പോഴാകട്ടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കുറയുകയും ഡിമാന്റ് കൂടുകയും ചെയ്യുന്നു.

ലോകത്തിന്റെ റിസര്‍വ് കറന്‍സിയായാണ് യുഎസ് ഡോളര്‍ കണക്കാക്കപ്പെടുന്നത്. ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ ഏറ്റവും സുരക്ഷിതമായ വിദേശ കറന്‍സി എന്ന നിലയില്‍ ഡോളര്‍ കൈവശം വെക്കാന്‍ ആഗ്രഹിക്കുന്നു. റഷ്യ-ഉക്രെയിന്‍ യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ വിതരണ തടസങ്ങളും നാണയപ്പെരുപ്പ ഭീതിയും കാരണം ആഗോള തലത്തില്‍ ഉല്‍പന്ന വിലകള്‍ റിക്കാര്‍ഡുയരത്തില്‍ എത്തിച്ചേരുകയുണ്ടായി.

മാര്‍ച്ചില്‍ സ്വര്‍ണത്തിന്റെ സ്‌പോട്ട് വില റിക്കാര്‍ഡിനടുത്തെത്തി. ആഗോള സംഘര്‍ഷങ്ങള്‍ക്കിടയില്‍ സുരക്ഷിത ആസ്തി എന്ന നിലയില്‍ ഉണ്ടായ ഡിമാന്റായിരുന്നു കാരണം. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതോടെ വിലയില്‍ വലിയ തോതില്‍ മാറ്റംവന്നു. നിക്ഷേപകര്‍ കൂടുതല്‍ പലിശ ലഭിക്കുന്ന ആസ്തികളിലേയ്ക്കു തിരിഞ്ഞതോടെ സ്വര്‍ണ വില ഈ വര്‍ഷത്തെ കൂടിയ വിലയില്‍ നിന്ന് 15 ശതമാനത്തിലധികം താഴ്ന്നു.

വെള്ളി, ക്രൂഡോയില്‍, ചെമ്പ്, അലുമിനിയം തുടങ്ങിയ അടിസ്ഥാന ലോഹങ്ങളുടെ വിഭാഗത്തിലും തിരുത്തലിന്റെ ഭാഗമായ വില്‍പനകള്‍ നടന്നു. ഡോളറിന്റെ കരുത്തും സപ്‌ളെ-ഡിമാന്റ് ബല തന്ത്രവും ചേര്‍ന്നാണ് ലോഹങ്ങള്‍ക്ക് വില്‍പന സമ്മര്‍ദ്ദം സൃഷ്ടിച്ചത്.

അതിശക്തമായ ഡോളര്‍, ഇതര കറന്‍സികളുടെ മൂല്യ ശോഷണത്തിനും ഇടയാക്കുന്നുണ്ട്. ഈവര്‍ഷം ഇതുവരെ 13 ശതമാനം ഇടിവോടെ യൂറോ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയത്. റഷ്യയില്‍നിന്നുള്ള ഇന്ധന വരവിലുണ്ടായ അനിശ്ചിതത്വം കാരണം ഉടലെടുത്ത മാന്ദ്യ ഭീഷണി യൂറോയ്ക്ക് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചു. മാന്ദ്യ ഭീഷണിയെത്തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ചയിലുണ്ടായേക്കാവുന്ന കുറവ് ബ്രിട്ടീഷ് പൗണ്ടിനേയും ബാധിച്ചു. പൗണ്ടിന്റെ മൂല്യം രണ്ടു വര്‍ഷത്തെ കുറഞ്ഞ നിലവാരത്തിലെത്തി.

യുഎസ് കേന്ദ്ര ബാങ്കിന്റെ പലിശ വര്‍ധനയും അഭ്യന്തര സാമ്പത്തിക പ്രശ്‌നങ്ങളും കാരണം ചൈനീസ് യുവാനും രണ്ടു വര്‍ഷത്തെ കുറഞ്ഞ മൂല്യമാണ് രേഖപ്പെടുത്തിയത്. സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്താന്‍ ഓഗസ്റ്റ് പകുതിയോടെ ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഒട്ടും പ്രതീക്ഷിക്കാതെ പലിശ നിരക്കുകള്‍ കുറച്ചു. ജൂലൈയില്‍ രണ്ടു വര്‍ഷത്തെ ഏറ്റവും കുറവു രേഖപ്പെടത്തിയ ജാപ്പനീസ് യെന്‍ ഇപ്പോള്‍ തിരിച്ചു വരവിന്റെ പാതയിലാണ്. റഷ്യന്‍ റൂബിളിനു പിന്നാലെ മൂല്യത്തില്‍ പിന്നിലായിരുന്നു ഈ വര്‍ഷം തുടക്കത്തില്‍ യെന്‍.

ഇന്ത്യന്‍ രൂപയാകട്ടെ ജൂലൈയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്കാണ് പതിച്ചത്.ഡോളറിന് 80 രൂപയായിരുന്നു നിരക്ക്. ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ത്യന്‍ രൂപ 6.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ ഇടിവ് ഇറക്കുമതി ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കാനിടയാക്കുകയും വിലക്കയറ്റത്തിനു വഴി തെളിക്കുകയും ചെയ്തിട്ടുണ്ട്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: How does strengthening US dollar affect commodity prices?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented