കൊച്ചി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് കുതിപ്പില്‍. ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോള്‍ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച കൂട്ടി. തുടര്‍ച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. 

കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. നിലവില്‍ 80.02 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 75.17 രൂപയിലുമെത്തി.  

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്.

content highlights: Hike in petrol, diesel prices for 17th consecutive day