സ്വര്‍ണ വില: ആഗോള ഇടിവ് ഇന്ത്യയില്‍ പ്രതിഫലിക്കാത്തത് എന്തുകൊണ്ട്? 


ഹരീഷ് വി.



നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രംവിലയിരുത്താം.

Photo:Gettyimages

യുഎസ് ഡോളര്‍ ശക്തിയാര്‍ജിക്കുകയും ഫെഡ് റിസര്‍വ് ഇനിയും പലിശ നിരക്കുയര്‍ത്തുമെന്ന സൂചനകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നു.

സമീപകാലത്തെ ഉയര്‍ന്ന വിലയായ മാര്‍ച്ചിലെ(ഔണ്‍സിന്) 2070 ഡോളറില്‍നിന്ന് ലണ്ടന്‍ സ്പോട് ഗോള്‍ഡ് 18 ശതമാനത്തിലധികം താഴ്ന്നിരിക്കുന്നു. ഈയാഴ്ച ഒരൗണ്‍സ് സ്വര്‍ണത്തിന്റെ വില 1685 ഡോളറാണ്. ഇന്ത്യന്‍ രൂപയുടെ എക്കാലത്തേയും വലിയ ഇടിവും സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വര്‍ധനവുംമൂലം രാജ്യത്തെ വിലയില്‍ കാര്യമായ കുറവുണ്ടാക്കിയില്ല.

സുരക്ഷിത ആസ്തി
സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വം ഉണ്ടാകുമ്പോള്‍ സുരക്ഷിത ആസ്തിയായാണ് സ്വര്‍ണത്തെ പരിഗണിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി കാരണം ആഗോള സമ്പദ് വ്യവസ്ഥ ഭീഷണിനേരിട്ടപ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതോടെ വില പല വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. റഷ്യ-ഉക്രെയിന്‍ യുദ്ധത്തിന്റെ ആദ്യനാളുകളിലും ഇതേ അനുഭവം ഉണ്ടായി.

പലിശരഹിത നിക്ഷേപം
വരുമാനരഹിത നിക്ഷേപമായതിനാല്‍ ബാങ്കു പലിശ വര്‍ധിക്കുന്നതും സ്വര്‍ണത്തെ പ്രതികൂലമായി ബാധിക്കും. കോവിഡ് കാലത്ത് പല വലിയ സമ്പദ് വ്യവസ്ഥകളും പലിശനിരക്കു കുറയ്ക്കുന്നതുള്‍പ്പടെ നയപരമായ മാറ്റങ്ങളിലൂടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കൂടിവരുന്ന വിലക്കയറ്റം നേരിടാന്‍ അവര്‍ക്ക് പലിശ നിരക്കു വര്‍ധിപ്പിക്കേണ്ടി വരുന്നു.

യുഎസ് ഡോളറിന്റെ പെട്ടെന്നുള്ള കുതിപ്പ് ഡോളര്‍ അടിസ്ഥാനമാക്കിയുള്ള സ്വര്‍ണ വിലയിലും ഇടിവുണ്ടാക്കി. ആറ് വിദേശ കറന്‍സികളുമായി തുലനംചെയ്ത് മൂല്യനിര്‍ണയം നടത്തുന്ന ഡോളര്‍ സൂചിക ഈയിടെ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയിട്ടുണ്ട്. യുഎസില്‍ അനുഭവപ്പെടുന്ന നാല്‍പതുവര്‍ഷത്തെ ഏറ്റവുംവലിയ പണപ്പെരുപ്പവും ഇടിയുന്ന കോര്‍പറേറ്റ് ബോണ്ട് യീല്‍ഡുകളുമാണ് ഡോളറിനെ ഇങ്ങനെ ഉയര്‍ത്തിയത്.

തീരുവ വര്‍ധന
അഭ്യന്തര വിപണിയില്‍ മാര്‍ച്ചിലെ ഉയരത്തില്‍നിന്ന് 8 ശതമാനത്തോളം തിരുത്തിയിട്ടും സ്വര്‍ണവില 10 ഗ്രാമിന് 50,000 രൂപക്കു മുകളില്‍ നിലകൊണ്ടു. കസ്റ്റംസ് തീരുവയിലുണ്ടായ വര്‍ധനയും ഇന്ത്യന്‍ രൂപയുടെ എക്കാലത്തേയും വലിയ ഇടിവും സ്വര്‍ണവിലയെ സഹായിച്ചു.

ഇന്ത്യാ ഗവണ്മെന്റ് ജൂലൈ ഒന്നു മുതലാണ് കസ്റ്റംസ് നികുതി 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയത്. വന്‍തോതിലുള്ള ഇറക്കുമതി കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുന്നതിനാലാണ് തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

രൂപയുടെ മൂല്യമിടവ്
യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 80 കടന്ന് റെക്കാര്‍ഡിലെത്തിയിരിക്കയാണ്. ആഗോള പ്രശ്നങ്ങളായ റഷ്യ-യുക്രൈന്‍ യുദ്ധം, വര്‍ധിച്ചുകൊണ്ടിരുന്ന ക്രൂഡോയില്‍ വില, ആഗോള സാമ്പത്തിക സാഹചര്യത്തിലുണ്ടായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇന്ത്യന്‍ രൂപയെ ബാധിക്കുന്നുണ്ട്. നമ്മുടെ സ്വര്‍ണ ആവശ്യത്തിന്റെ വലിയപങ്ക് ഇറക്കുമതിയിലൂടെ ആയതിനാല്‍ രൂപയുടെ ദൗര്‍ബല്യം ഇവിടെയെത്തുന്ന സ്വര്‍ണത്തിന്റെ വില വര്‍ധിക്കാനിടയാക്കുന്നു.

വിദേശ സൂചികകള്‍, അഭ്യന്തര ഡിമാന്റ്, ഇന്ത്യന്‍ രൂപയുടെ മൂല്യ വ്യതിയാനങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നീ ഘടകങ്ങള്‍ക്ക് സ്വര്‍ണവിലയില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും ലാഭകരമാണ് സ്വര്‍ണ നിക്ഷേപം എന്ന വസ്തുത നിഷേധിക്കാനാവില്ല.

നിക്ഷേപ സാധ്യത
2005-2006 കാലഘട്ടത്തില്‍ 10 ഗ്രാമിന് 8000-9000 രൂപയായിരുന്ന സ്വര്‍ണവില പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മുന്നോട്ടു പോയിരുന്നു. 2013ല്‍ 10 ഗ്രാമിന് 35000 രൂപ വരെയായി ഉയര്‍ന്ന ശേഷം അടുത്ത അഞ്ചുവര്‍ഷം നേരിയ തിരുത്തലോടെ 27000 രൂപയില്‍ ഇടപാടു നടത്തി. കോവിഡും റഷ്യ-യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച സംഘര്‍ഷങ്ങളും കാരണം വില വീണ്ടും ഉയര്‍ന്ന് ഈ വര്‍ഷമാദ്യ പകുതിയില്‍ 55500 രൂപവരെ എത്തി.

Also Read

ആദായ നികുതി റിട്ടേൺ: അധികമാരും അറിയാതെപോകുന്ന ...

വരുംനാളുകളിലും അഭ്യന്തര സ്വര്‍ണ വിപണി ശക്തമായി തുടരാനാണിട. ഹ്രസ്വകാലത്ത് വിലയില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുമെങ്കിലും സ്വര്‍ണം മികച്ച ദീര്‍ഘകാല നിക്ഷേപം തന്നെയാണ്. എന്നാല്‍ വിലയില്‍ തിരുത്തലുകളുണ്ടാകുമ്പോള്‍ ഘട്ടംഘട്ടമായി വാങ്ങി വെക്കുന്നതാണ് നിക്ഷേപകര്‍ക്ക് ഗുണകരം. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സോവറിന്‍ സ്വര്‍ണ ബോണ്ട്, ഗോള്‍ഡ് ഇടിഎഫ് എന്നിവ പ്രയോജനപ്പെടുത്താം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Gold prices: Why global price decline not reflected in India?

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented