Photo:Gettyimages
റഷ്യ-യുക്രൈന് സംഘര്‍ഷത്തിനിടെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഒരാഴ്ചക്കിടെയുണ്ടായ ഇടിവ് 2,500 രൂപ. മാര്‍ച്ച് ഒമ്പതിന് രേഖപ്പെടുത്തിയ 40,560 രൂപയില്‍നിന്ന് മാര്‍ച്ച് 15 ആയപ്പോള്‍ 38,080 രൂപയിലെത്തി പവന്റെ വില.
ചൊവാഴ്ചമാത്രം 400 രൂപ കുറഞ്ഞു. 38,480 രൂപയായിരുന്നു തിങ്കളാഴ്ചയിലെ വില. ഗ്രാമിനാകട്ടെ 50 രൂപ കുറഞ്ഞ് 4760 രൂപയിലുമെത്തി.
രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.4ശതമാനം കുറഞ്ഞ് 1,943.09 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ചയിലെ 2,070.44 ഡോളറില്‍നിന്നാണ് ഈ പടിയിറക്കം.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 51,999 രൂപയിലെത്തി. 0.6ശതമാനമാണ് ഇടിവുണ്ടായത്. കഴിഞ്ഞയാഴ്ച 55,600 നിലവാരത്തിലെത്തിയിരുന്നു.
Also Read
യുഎസ് ഫെഡറല്‍ റിസര്‍വ് ഈയാഴ്ചതന്നെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തെ സമ്മര്‍ദത്തിലാക്കിയത്. യുഎസിലെ ബോണ്ട് ആദായം വര്‍ധിച്ചതിനാല്‍ സ്വര്‍ണം വില്പന സമ്മര്‍ദംനേരിട്ടു.
Content Highlights: Gold prices today drop again, down ₹2,500
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..