ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. 

ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വവും മിഡില്‍ ഈസ്റ്റിലെ ജിയോ പൊളിറ്റിക്കല്‍ അസസ്ഥതകളും സ്വര്‍ണവിലയെ സ്വാധീനിച്ചു. 

രാഷ്ട്രീയ-സാമ്പത്തിക മേഖലയിലെ യുഎസ്-ചൈന അനിശ്ചിതത്വവും ക്രൂഡ് വില ഉയരുന്നതും സ്വര്‍ണവിലയെ ബാധിച്ചു. 

ചൊവാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവില 1239.68 ഡോളറിലെത്തി. ജൂലായ് 17നുശേഷം ഇത്രയും വിലവര്‍ധിക്കുന്നത് ഇതാദ്യമായാണ്. 

കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വിലകൂടിയിട്ടില്ല. ഇന്നലെ പവന് 80 രൂപകൂടി 23,680 രൂപയായിരുന്നു. 2960 രൂപയാണ് ഗ്രാമിന്റെ വില. 

ഒക്ടോബര്‍ ഒന്നിന് 22,760 രൂപയായിരുന്നു പവന്റെ വില. 20 ദിവസംകൊണ്ട് പവന്റെ വിലയില്‍ ആയിരത്തോളം രൂപയുടെ വര്‍ധനവാണുണ്ടായത്.