സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും ഡോളർ കരുത്തുനേടിയതുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,809.40 ഡോളർ നിലവാരത്തിലാണ്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.07ശതമാനം ഉയർന്ന് 47,958 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വിലവർധനവുണ്ടായി.