സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 160 രൂപ കൂടി 34,800 ആയി. ഗ്രാമിന് 20 രൂപ കൂടി 4350 ആയി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1764 ആയി ഉയര്‍ന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 20 ഗ്രാമിന് 46,185 നിലവാരത്തിലാണ്.

തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന  സ്വര്‍ണവില ഇന്നലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു ഇന്നലെ സ്വര്‍ണവില. 

Content Highlights; gold price shows hike today