സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 35,120 ആയി. ഗ്രാമിന് 10 രൂപ കൂടി 4390 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സ് 1765.04 ഡോളര്‍ നിലവാരത്തിലാണ്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,910 നിലവാരത്തിലാണ്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില സ്ഥിരത പ്രകടിപ്പിച്ചതാണ് വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണം.

Content Highlights: gold price shows a hike of ruppes 80