സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 35,640 ആയി. ഗ്രാമിനാകട്ടെ 10 രൂപ കൂടി 4455 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1,786.20 ഡോളര്‍ നിലവാരത്തിലാണ്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാം 47,566 ആയി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതാണ് വില ഉയരാന്‍ കാരണം.

Content Highlights: gold price shows a hike of rupees 80