സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 36,040 ആയി. ഗ്രാമിനാകട്ടെ 20 രൂപ കൂടി 4505 ആയി. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1802.32 ഡോളര്‍ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 48,106 നിലവാരത്തിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്.

Content Highlights: gold price shows a hike of rupees 160